ബൈക്ക് മരത്തിൽ ഇടിച്ച് തോട്ടില്‍ തെറിച്ചു വീണ് 2 യുവാക്കള്‍ മരിച്ചു

Athul-Sarang
അതുൽ, സാരംഗ്
SHARE

കണ്ണൂർ∙ ചുണ്ടയിൽ വാഹനാപകടത്തിൽ രണ്ടു ബൈക്ക് യാത്രികർ മരിച്ചു. കൈതേരി ആറങ്ങാട്ടേരി സ്വദേശികളായ അതുൽ (21), സാരംഗ് (22) എന്നിവരാണ് മരിച്ചത്. മരത്തിൽ ബൈക്ക് ഇടിച്ചതിനെ തുടർന്ന് ഇരുവരും സമീപത്തെ തോട്ടിലേക്ക് തെറിച്ച് വീണതാകാമെന്ന് പൊലീസ് പറഞ്ഞു.

bike-accident-kannur
അപകടത്തിൽപെട്ട ബൈക്ക്

ഇന്ന് രാവിലെയാണ് ആണ് നാട്ടുകാർ സംഭവം കണ്ടത്. ഒരാളുടെ മൃതദേഹം തോട്ടിലും മറ്റേയാളുടേത് സമീപത്തെ പറമ്പിലും ആണ് കിടന്നത്. പൊലീസെത്തി നടത്തിയ പരിശോധനയിൽ ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

English Summary: Two youth died in bike accident at Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA