‘അന്ന് കേരളത്തിനായി വന്നു; ഇന്ന് ഞങ്ങളെ സഹായിക്കണം’;തെലങ്കാനയ്ക്കായി താരങ്ങള്‍

vijay-devarakonda-flood-mahesh-babu
വിജയ് ദേവരകൊണ്ട, മഹേഷ് ബാബു
SHARE

ഹൈദരാബാദ്∙ ‘ഞങ്ങൾ കേരളത്തിനായും ചെന്നൈയ്ക്കായും സൈന്യത്തിനായും മുന്നോട്ടുവന്നിരുന്നു. കോവിഡിനെതിരെയും മുന്നോട്ടുവന്നിരുന്നു. ഇപ്പോൾ ഞങ്ങളുടെ നാടിനും ജനങ്ങൾക്കും സഹായം വേണം...’ പ്രളയം നാശം വിതയ്ക്കുന്ന തെലങ്കാനയ്ക്കായി നടൻ വിജയ് ദേവരകോണ്ട ട്വിറ്ററിൽ കുറിച്ചു.

10 ലക്ഷം രൂപയും താരം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിൽ വൻനാശമാണ് മഴ വിതയ്ക്കുന്നത്. 2018ൽ കേരളം വൻ പ്രളയം അഭിമുഖീകരിച്ചപ്പോൾ താരം അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. ഒട്ടേറെ പേർ തെലങ്കാനയ്ക്ക് സഹാവുമായി രംഗത്തെത്തിയിട്ടുണ്ട്.  ജൂനിയർ എൻടിആർ 50 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകി.

ഇവർക്കു പുറമേ നിരവധി താരങ്ങളും ഹൈദരാബാദിൽ മഴ ദുരന്തത്തിൽപ്പെട്ടവർക്ക് സഹായഹസ്തവുമായി രംഗത്തു വന്നിരുന്നു. ചിരഞ്ജീവിയും മഹേഷ് ബാബുവും ഒരു കോടി രൂപ വീതവും നാഗാർജുന 50 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. അവശ്യക്കാർക്ക് സഹായമെത്തിക്കാൻ എല്ലാവരും മുൻപോട്ടു വരണമെന്നും താരങ്ങൾ അഭിപ്രായപ്പെട്ടു. 

സൈന്യവും ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്. 6000 കോടി രൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ വ്യക്തമാക്കി.

English Summary : Chiranjeevi, Nagarjuna, Mahesh Babu, Vijay Deverakonda And Other Stars Donate Funds For Rain-Hit Hyderabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA