ADVERTISEMENT

തിരുവനന്തപുരം∙ അക്കൗണ്ടിൽ 3500 രൂപ വന്നതായി സന്ദേശം എത്തിയാൽ വിശ്വസിക്കരുതെന്നും തട്ടിപ്പാണെന്നും പൊലീസ്. നിങ്ങളുടെ അക്കൗണ്ടിലേക്കു 3500 രൂപ എത്തിയിട്ടുണ്ടെന്നും വിശദ വിവരങ്ങളറിയാന്‍ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ചിലർക്ക് ഉയർന്ന തുക രേഖപ്പെടുത്തിയ സന്ദേശങ്ങളും വരുന്നുണ്ട്. രാജസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തട്ടിപ്പു സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

എസ്എംഎസ് തട്ടിപ്പാണെന്നും ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും പൊലീസ് നിർദേശിച്ചു. നിരവധി പേർക്കാണ് ദിവസവും സന്ദേശമെത്തുന്നത്. അറിയാത്ത കേന്ദ്രങ്ങളിൽനിന്ന് എത്തുന്ന ക്യുആർ കോഡുകൾ സ്കാൻ ചെയ്യരുതെന്നും പൊലീസ് നിർദേശിച്ചു. അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടാൻ ഇതു കാരണമാകുമെന്നും പൊലീസ് പറഞ്ഞു.

Content Highlight: SMS Fraud: Police advised not to click on the link

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com