ADVERTISEMENT

ഡെറാഡൂൺ ∙ മുത്തലാഖിനെതിരെ പോരാട്ടം നടത്തിയ ഷയറ ബാനുവിന് ഉത്തരാഖണ്ഡിൽ മന്ത്രിതുല്യ പദവി. ഏതാനും ദിവസം മുൻപ് ഷയറ ബാനു ബിജെപിയിൽ ചേർന്നിരുന്നു. ബാനുവടക്കം 3 പേരെ ഉത്തരാഖണ്ഡ് വനിതാ കമ്മിഷൻ വൈസ് പ്രസിഡന്റാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സഹമന്ത്രി റാങ്കുള്ള തസ്തികയാണിത്.

ബാനു ഉൾപ്പെടെയുള്ളവരുടെ നിയമനം മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്റെ മീഡിയ കോഓർഡിനേറ്റർ ദർശൻ സിങ് റാവത്ത് ആണ് മാധ്യമങ്ങളെ അറിയിച്ചത്. ജ്യോതി ഷാ, പുഷ്പ പാസ്വാൻ എന്നിവരാണു ബാനുവിനൊപ്പം നിയമിതരായവർ. ദീർഘനാളായി ഒഴിഞ്ഞുകിടന്ന പദവികളാണ് ഇപ്പോൾ നികത്തിയത്.

നവരാത്രി വേളയിൽ സംസ്ഥാനത്തെ സ്ത്രീകൾക്കുള്ള മുഖ്യമന്ത്രിയുടെ സമ്മാനമാണു നിയമനങ്ങളെന്നു ദർശൻ സിങ് റാവത്ത് പറഞ്ഞു. 2014ൽ സ്പീഡ് പോസ്റ്റിലൂടെ ഭർത്താവ് ബാനുവിനെ മുത്തലാഖ് ചൊല്ലി. നാലു മാസത്തിനു ശേഷം ഈ രീതിയെ ചോദ്യം ചെയ്ത് ബാനു സുപ്രീംകോടതിയിൽ ഹർജി നൽകിയതാണു സുപ്രധാന വിധിയിലേക്ക് നയിച്ചത്. ഉത്തരാഖണ്ഡിലെ ഉദ്ധംസിങ് നഗർ സ്വദേശിയാണ്.

English Summary: Anti-Triple Talaq Activist Shayara Bano Gets Minister Rank In Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com