മോദിയിൽ വിശ്വാസം: നിതീഷിനെതിരെ തുറന്ന പോരിന് ചിരാഗ്

Chirag-Paswan
ചിരാഗ് പാസ്വാൻ
SHARE

പട്ന∙ ബിഹാറിൽ ആർജെഡി നേതാവ് നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കില്ലെന്ന് എൽജെപി നേതാവ് ചിരാഗ് പാസ്വാൻ. നിതീഷിൽ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ഒറ്റയ്ക്ക് മൽസരിക്കുന്നതെന്നും എൽജെപിയുടെ പിന്തുണയോടെ ബിജെപി സർക്കാരുണ്ടാക്കുമെന്നും ചിരാഗ് മനോരമ ന്യൂസിനോടു വ്യക്തമാക്കി. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ തനിക്കു വിശ്വാസമുണ്ടെന്ന് ചിരാഗ് പറഞ്ഞു. ദേശീയതലത്തിൽ സഖ്യവുമുണ്ട്. അത് സംസ്ഥാനത്തും തുടരും. പക്ഷേ മുഖ്യമന്ത്രി നിതീഷ് കുമാറിൽ വിശ്വാസം നഷ്ടപ്പെട്ടു. സംസ്ഥാനത്തിന്റെ വികസനത്തിന് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഇനിയും മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും ചിരാഗ് പറഞ്ഞു. സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ പാർട്ടി ഭരിക്കുന്ന ഇരട്ട എൻജിൻ സർക്കാർ വരുമെന്നും ചിരാഗ് വ്യക്തമാക്കി. 

ബിഹാർ ഫസ്റ്റ് ബിഹാറി ഫസ്റ്റ് എന്നതാണ് എൽജെപിയുടെ മുദ്രാവാക്യം. ജെഡിയു സ്ഥാനാർഥികളെ തോൽപ്പിക്കുകയാണ് ലക്ഷ്യം. പക്ഷേ ബിജെപിയുമായി മൽസരിക്കില്ല. ബിജെപിയുടെ ബി ടീമാണ് എൽജെപി എന്ന എതിരാളികളുടെ ആരോപണം തള്ളിക്കളഞ്ഞ ചിരാഗ്,  മഹാസഖ്യവുമായി സഹകരിക്കില്ലെന്നും വ്യക്തമാക്കി.

Content Highlight: Chirag Paswan, LJP, Bihar Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS