ADVERTISEMENT

തുറവൂർ ∙ രണ്ടു ബൈക്കുകളിലായി കൊണ്ടു പോകുകയായിരുന്ന എൽഎസ്ഡി സ്റ്റാംപ്, എംഡിഎംഎ, ഹഷീഷ് ഒായിൽ എന്നീ ലഹരി വസ്തുക്കളുമായി 5 പേർ കുത്തിയതോട് എക്സൈസിന്റെ പിടിയിൽ. വിപണിയിൽ വൻവിലമതിക്കുന്നതാണ് ലഹരി വസ്തുക്കളെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എറണാകുളം ഇടകൊച്ചി സ്വദേശികളായ അക്ഷയ്(19), വിപിൻ(20) അരൂർ സ്വദേശികളായ അഭിനവ്(19), അശ്വിൻ(19), അഭിഷേക്(18) എന്നിവരാണ് പിടിയിലായത്.

കുത്തിയതോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എസ്.സുജിത്തിന്റെ നേതൃത്വത്തിൽ അരൂർ കെൽട്രോൺ കുമ്പളങ്ങി ഫെറിയിൽ ബോട്ട് കയറാൻ നിൽക്കുമ്പോളാണ് ഇവർ പിടിയിലായത്. വ്യത്യസ്ത ഇനങ്ങളിൽ പെട്ട എൽഎസ്ഡി സ്റ്റാംപ്, എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിങ്ങനെയുള്ള ലഹരി പദാർഥങ്ങളാണ് കണ്ടെത്തിയത്. അസി.എക്സൈസ് ഇൻസ്‌പെക്ടർ ബി.ബിനീഷ്, പ്രിവന്റീവ് ഓഫിസർ സുമേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ സുധികുമാർ എന്നിവരായിരുന്നു പരിശോധനയിലുണ്ടായത്.

English Summary: Drugs seized from Thuravoor, Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com