ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ രൂക്ഷവിമർശനമുയര്‍ത്തി, എൻസിപിയിൽ ചേരാനൊരുങ്ങി ബിജെപി നേതാവ് ഏക്നാഥ് ഖട്സെ. വെള്ളിയാഴ്ചയാണ് ഖട്സെ എൻസിപിയിൽ ചേരുന്നത്. പാർട്ടിയിൽനിന്നു പുറത്തുപോകാൻ കാരണം ദേവേന്ദ്ര ഫഡ്നാവിസ് ആണെന്നും അദ്ദേഹം തന്റെ ജീവിതം തകർത്തെന്നും ഖട്സെ വ്യക്തമാക്കി.

2016വരെ മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിലെ മന്ത്രിയായിരുന്ന ഏക്നാഥ് ഖട്സെ അഴിമതിയാരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണു രാജി വച്ചത്. ഖട്സെയുടെ പാർട്ടി പ്രവേശം എൻസിപിക്കു കരുത്താകുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീൽ പ്രതികരിച്ചു. ഖട്സെ ബിജെപി വിടുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ‌ ഖട്സെയ്ക്ക് ബിജെപി സീറ്റും നൽകിയില്ല. മഹാരാഷ്ട്ര ബിജെപിയുടെ മുഖങ്ങളിലൊരാളായ നേതാവ് രാഷ്ട്രീയത്തിൽ തിരിച്ചുവരവ് ഉന്നമിട്ടാണ് എൻസിപിയിൽ ചേരുന്നത്.

English Summary: Eknath Khadse Quits BJP For NCP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com