ADVERTISEMENT

തിരുവനന്തപുരം ∙ കടുവയെ പിടിക്കാനെത്തിയ കിടുവ ഒടുവിൽ കടുവയുടെ പിടിയിൽ. കള്ളന്മാരെ പിടിക്കാൻ വച്ച സിസിടിവി ക്യാമറ തന്നെ മോഷ്ടിക്കാനെത്തിയ കള്ളനാണ് മറ്റൊരു ക്യാമറയിൽ കുടുങ്ങിയത്. തിരുവനന്തപുരം ചിറയിന്‍കീഴ് പുതുവല്‍കോളനി സ്വദേശി ബിനുവാണ് പിടിയിലായത്. 

പ്രദേശത്തെ ഒരു വീട്ടിൽ സിസി ടിവി ക്യാമറ മോഷ്ടിക്കാനെത്തിയതായിരുന്നു ബിനു. ലക്ഷ്യമിട്ട ക്യാമറ മോഷ്ടിച്ചു മടങ്ങിയ ബിനു പക്ഷേ അതേ വീട്ടിലെ മറ്റൊരു സിസി ടിവി ക്യാമറയിൽ തന്റെ ചിത്രം പതിഞ്ഞത് അറിഞ്ഞില്ല. കള്ളനെ തിരിച്ചറിഞ്ഞ പൊലീസ് കയ്യോടെ പിടികൂടുകയും ചെയ്തു. ഇയാൾ മുൻപും മോഷണക്കേസിൽ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

English Summary: Man held for stealing CCTV cameras in thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com