ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്രമന്ത്രി വി.മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘന പരാതി പ്രധാനമന്ത്രിയുടെ ഒാഫിസ് അന്വേഷിച്ച് തീർപ്പാക്കി. പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടില്ലെന്നാണു കണ്ടെത്തൽ. ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തോടു റിപ്പോർട്ട് തേടിയിരുന്നു. മുരളീധരന്റെ അനുമതിയോടെ അബുദാബിയിൽ നടന്ന ഇന്ത്യൻ ഒാഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പിആർ കമ്പനി മാനേജർ സ്മിതാ മേനോൻ പങ്കെടുത്തുവെന്ന പരാതിയിലാണ് നടപടി.

ലോക്താന്ത്രിക യുവജനതാദൾ ദേശീയപ്രസിഡന്റ് സലീം മടവൂരാണ് പരാതി നൽകിയത്. മാധ്യമ പ്രവർത്തകയെന്ന രീതിയിലാണ് സ്മിതാ മേനോൻ പങ്കെടുത്തതെന്നാണ് വി.മുരളീധരന്റെ വിശദീകരണം. സ്മിതാ മേനോന്റെ ഭാരവാഹിത്വവും വിദേശയാത്രയും സംബന്ധിച്ച് ബിജെപിയിലും വി.മുരളീധരനെതിരെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.

English Summary: V Muralidharan gets clean chit in protocol issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com