ADVERTISEMENT

തിരുവനന്തപുരം∙ പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തുവച്ച് ട്രാഫിക് നിയമം ലംഘിച്ച എസ്എഫ്ഐ പ്രവര്‍ത്തകനെ പിടികൂടിയതിന്റെ പേരില്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്ത എസ്എഫ്ഐ പ്രവര്‍ത്തകനെതിരായ കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കി. യൂണിവേഴ്‌സിറ്റി കോളജിലെ കുത്ത് കേസ്, പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ന്ന കേസ് എന്നിവയിലടക്കം പ്രതിയായ നസീമിനെതിരായ പൊതുമുതല്‍ നശീകരണ കേസ് പിന്‍വലിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. അപേക്ഷ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു.

നിയമസഭയിലെ കയ്യാങ്കളിയെത്തുടര്‍ന്ന് 2,20,093 രൂപ നാശനഷ്ടമുണ്ടാക്കിയ നിയമസഭാ സാമാജികരുടെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച കോടതി കേസ് പിന്‍വലിക്കാന്‍ അനുവദിക്കാതെ പ്രതികളോട് 35,000 രൂപ വീതം കെട്ടിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. പൊതുമുതല്‍ നശീകരണ കേസുകള്‍ സര്‍ക്കാരിനു തന്നെ എതിരായതിനാല്‍ അവ പിന്‍വലിക്കാന്‍ അനുവദിക്കരുതെന്നു നിരവധി മേല്‍കോടതി ഉത്തരവുകളുണ്ട്.

Content Highlights: SFI, Traffic Rules, Kerala Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com