ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തില്‍ 7482 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം 332, കാസര്‍കോട് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ. വിവിധ ജില്ലകളിലെ കോവിഡ് സാഹചര്യങ്ങൾ ചുവടെ.

കാസർകോട്

ജില്ലയില്‍ ഇന്ന് 216 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 207 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 4 പേര്‍ വിദേശത്ത് നിന്നും 5  പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 258 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. നിലവില്‍ 2747 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. വീടുകളില്‍ 3869 പേരും സ്ഥാപനങ്ങളില്‍ 962 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4831 പേരാണ്. പുതിയതായി 439 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1253 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 190 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 280 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 200 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 247 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇത് വരെ 17306 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 14392 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. 

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക് 

അജാനൂര്‍ -26

ബദിയഡുക്ക- 7

ബളാല്‍ - 7

ബേഡഡുക്ക- 2

ബെളൂര്‍-1

ചെമ്മനാട്-11

ചെങ്കള-5

ചെറുവത്തൂര്‍-8

എന്‍മകജെ-1

കാഞ്ഞങ്ങാട്-27

കാറഡുക്ക-1

കാസര്‍ഗോഡ്-5

കയ്യൂര്‍ ചീമേനി-1

കിനാനൂര്‍ കരിന്തളം-2

കോടോം ബേളൂര്‍-6

കുമ്പടാജെ -4

കുമ്പള-8

മധൂര്‍- 6

മടികൈ -9

മംഗല്‍പാടി-5

മഞ്ചേശ്വരം -3

മുളിയാര്‍-3

നീലേശ്വരം-16

പടന്ന-2

പൈവളിഗെ-1

പള്ളിക്കര-9

പനത്തടി-1

പിലിക്കോട്- 8

പുലൂര്‍ പെരിയ-14

തൃക്കരിപ്പൂര്‍ -1

ഉദുമ-9

വലിയപറമ്പ -5

വോര്‍ക്കാടി-1

വെസ്റ്റ് എളേരി-1

ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂര്‍ -25

ബദിയഡുക്ക- 4

ബളാല്‍ - 1

ബേഡഡുക്ക- 3

ചെമ്മനാട്-11

ചെങ്കള-8

ചെറുവത്തൂര്‍-1

ഈസ്റ്റ് എളേരി-1

കളളാര്‍-1

കാഞ്ഞങ്ങാട്-44

കാറഡുക്ക-1

കാസര്‍ഗോഡ്-19

കയ്യൂര്‍ ചീമേനി-7

കിനാനൂര്‍ കരിന്തളം-15

കോടോം ബേളൂര്‍-2

കുമ്പള-7

കുറ്റിക്കോല്‍-1

മധൂര്‍- 6

മടികൈ -5

മംഗല്‍പാടി-5

മഞ്ചേശ്വരം -1

മൊഗ്രാല്‍ പൂത്തൂര്‍-3

മുളിയാര്‍-4

നീലേശ്വരം-13

പടന്ന-1

പൈവളിഗെ-2

പള്ളിക്കര-33

പുല്ലൂര്‍ പെരിയ-19

തൃക്കരിപ്പൂര്‍ -4

ഉദുമ-4

വോര്‍ക്കാടി-5

വെസ്റ്റ് എളേരി-1

മറ്റ് ജില്ല

പയ്യാവൂര്‍-1

മലപ്പുറം

മലപ്പുറം ജില്ലയില്‍ 897 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാവുന്നവര്‍ അനുദിനം വര്‍ധിക്കുകയാണ്. 821 പേര്‍ക്കാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഉറവിടമറിയാതെ 65 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം വിദഗ്ധ ചികിത്സയ്ക്ക് ശേഷം 731 പേര്‍ ഇന്ന് രോഗമുക്തരായി. ഇതുവരെ 34,105 പേരാണ് ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര വകുപ്പുകളുമായി ചേര്‍ന്ന് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും ആരോഗ്യ ജാഗ്രത പാലിക്കുന്നതിലെ അലംഭാവമാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതര്‍ വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്. ആശങ്കാജനകമായ സ്ഥിതിയാണിതെന്നും രോഗപ്രതിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചകളും അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

55,678 പേര്‍ നിരീക്ഷണത്തില്‍

55,678 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 10,504 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 541 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,145 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 2,40,401 സാമ്പിളുകളില്‍ 4,660 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ 192 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

പാലക്കാട്

പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 22) 465 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 226 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 227 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 9 പേർ, 3 ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും.  239 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭാ പരിധിയിൽ ഉള്ളവർ -62 പേർ

ഒറ്റപ്പാലം സ്വദേശികൾ-31 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-25 പേർ

പട്ടാമ്പി സ്വദേശികൾ-18 പേർ

നാഗലശ്ശേരി സ്വദേശികൾ-17 പേർ

കരിമ്പ, കുലുക്കല്ലൂർ സ്വദേശികൾ  - 15 പേർ വീതം

കണ്ണമ്പ്ര സ്വദേശികൾ-14 പേർ

കരിമ്പുഴ, ലക്കിടി പേരൂർ സ്വദേശികൾ- 13 പേർ വീതം

തൃത്താല, ചെറുപ്പളശ്ശേരി സ്വദേശികൾ - 12 പേർ വീതം 

ആലത്തൂർ, നെന്മാറ സ്വദേശികൾ - 11 പേർ വീതം

മേലാർകോട് സ്വദേശികൾ -10 പേർ

തൃക്കടീരി, കൊപ്പം, കൊടുവായൂർ സ്വദേശികൾ -9 പേർ വീതം

കിഴക്കഞ്ചേരി, തിരുവേഗപ്പുറ സ്വദേശികൾ -8 പേർ വീതം 

ചിറ്റൂർ-തത്തമംഗലം നഗരസഭ, പട്ടിത്തറ, കുഴൽമന്ദം സ്വദേശികൾ -7 പേർ വീതം 

അകത്തേത്തറ, ആനക്കര സ്വദേശികൾ -6 പേർ വീതം

തിരുമിറ്റക്കോട്, പുതുശ്ശേരി സ്വദേശികൾ - 5 പേർ വീതം

മങ്കര, മാത്തൂർ, കപ്പൂർ, പെരിങ്ങോട്ടുകുറിശ്ശി, കൊടുമ്പ് സ്വദേശികൾ - 4 പേർ വീതം

മരുതറോഡ്, കാഞ്ഞിരപ്പുഴ, വല്ലപ്പുഴ, കാരാകുറുശ്ശി, വടക്കഞ്ചേരി, വെള്ളിനേഴി, പുതുക്കോട്, വടവന്നൂർ, പുതൂർ, കണ്ണാടി, നെല്ലായ സ്വദേശികൾ -3 പേർ വീതം

മണ്ണാർക്കാട്, ഷോളയൂർ, പല്ലശ്ശന, വണ്ടാഴി, നല്ലേപ്പിള്ളി, വിളയൂർ, അഗളി, പുതുപ്പരിയാരം, ശ്രീകൃഷ്ണപുരം, പുതുനഗരം, നെല്ലിയാമ്പതി, മലമ്പുഴ, ചാലിശ്ശേരി സ്വദേശികൾ -2 പേർ വീതം

കൊഴിഞ്ഞാമ്പാറ, കടമ്പഴിപ്പുറം, കോട്ടോപ്പാടം, അമ്പലപ്പാറ, തരൂർ, അലനല്ലൂർ, ഷൊർണൂർ, കുത്തനൂർ, പിരായിരി, മുണ്ടൂർ, പെരുവമ്പ്, തേങ്കുറിശ്ശി, തെങ്കര, വാണിയംകുളം, കൊല്ല ങ്കോട്, മുതുതല, പട്ടഞ്ചേരി, മുതലമട, തച്ചമ്പാറ, പരുതൂർ, പറളി സ്വദേശികൾ ഒരാൾ വീതം.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7491 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ  പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കണ്ണൂർ, ആലപ്പുഴ ജില്ലകളിലും, രണ്ടുപേർ തിരുവനന്തപുരം, 9 പേർ തൃശ്ശൂർ, 21 പേർ കോഴിക്കോട്, 32 പേർ എറണാകുളം, 35 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

തിരുവനന്തപുരം

തിരുവനന്തപുരത്ത് ഇന്ന് 838 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 909 പേർ രോഗമുക്തരായി. നിലവിൽ 9,176 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. തിരുവനന്തപുരം കരമന സ്വദേശി ഹരിഹരൻ (56), മുട്ടട സ്വദേശി കുട്ടപ്പൻ (72), വെമ്പായം സ്വദേശി ശശിധരൻ (70), മരുതൂർ സ്വദേശി നാസർ (56), ആറ്റിങ്ങൽ സ്വദേശി അനിൽ (47) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 628 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 13 പേർ ആരോഗ്യ പ്രവർത്തകരാണ്. രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 2,100 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,339 പേർ വീടുകളിലും 166 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇവരിൽ 3,606 പേർ രോഗം സ്ഥിരീകരിച്ചവരാണ്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,562 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.

കണ്ണൂർ

ഇന്ന് ജില്ലയില്‍ 377 പേര്‍ക്ക് കോവിഡ്19 പോസിററീവായി.  സമ്പര്‍ക്കത്തിലൂടെ 330 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 25 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 7 പേര്‍ക്കും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 33

ആന്തൂര്‍ നഗരസഭ 5

ഇരിട്ടി നഗരസഭ 4

കൂത്തുപറമ്പ് നഗരസഭ 13

പാനൂര്‍ നഗരസഭ 2

പയ്യന്നൂര്‍ നഗരസഭ 11

ശ്രീകണ്ഠാപുരം നഗരസഭ 2

തലശ്ശേരി നഗരസഭ 11

തളിപ്പറമ്പ് നഗരസഭ 3

മട്ടന്നൂര്‍ നഗരസഭ 19

ആലക്കോട് 1

അഞ്ചരക്കണ്ടി 1

ആറളം 2

അയ്യന്‍കുന്ന് 5

അഴീക്കോട് 24

ചെങ്ങളായി 1

ചെറുകുന്ന് 1

ചെറുതാഴം 1

ചിറക്കല്‍ 9

ചിററാരിപ്പറമ്പ് 1

എരമം കുററൂര്‍ 1

എരഞ്ഞോളി 1

ഏഴോം 3

കടമ്പൂര്‍ 1

കല്ല്യാശ്ശേരി 1

കണിച്ചാര്‍ 8

കാങ്കോല്‍ ആലപ്പടമ്പ 3

കരിവെള്ളൂര്‍-പെരളം 4

കീഴല്ലൂര്‍ 4

കേളകം 1

കൊളച്ചേരി 6

കോളയാട് 1

കൂടാളി 3

കോട്ടയം മലബാര്‍ 11

കൊട്ടിയൂര്‍ 2

കുന്നോത്തുപറമ്പ് 2

കുറുമാത്തൂര്‍ 3

മാടായി 4

മാലൂര്‍ 11

മാങ്ങാട്ടിടം 4

മാട്ടൂല്‍ 1

മയ്യില്‍ 1

മൊകേരി 4

മുണ്ടേരി 9

മുഴക്കുന്ന് 5

മുഴപ്പിലങ്ങാട് 20

നാറാത്ത് 1

പടിയൂര്‍ 9

പന്ന്യന്നൂര്‍ 2

പാപ്പിനിശ്ശേരി 4

പരിയാരം 1

പാട്യം 1

പട്ടുവം 1

പായം 3

പയ്യാവൂര്‍ 1

പെരളശ്ശേരി 7

പേരാവൂര്‍ 16

പെരിങ്ങോം വയക്കര 1

പിണറായി 3

തില്ലങ്കേരി 10

തൃപ്പങ്ങോട്ടൂര്‍ 1

ഉളിക്കല്‍ 4

വളപ്പട്ടണം 1

വേങ്ങാട് 1

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4

ഇരിട്ടി നഗരസഭ 3

അയ്യന്‍കുന്ന് 3

ചപ്പാരപ്പടവ് 1

കീഴല്ലൂര്‍ 1

കേളകം 1

കുററ്യാട്ടൂര്‍ 1

മുഴക്കുന്ന് 2

പായം 2

പേരാവൂര്‍ 4

തില്ലങ്കേരി 2

തൃപ്പങ്ങോട്ടൂര്‍ 1

വിദേശത്തുനിന്നു വന്നവര്‍:

ഇരിട്ടി നഗരസഭ 1

അയ്യന്‍കുന്ന് 1

കീഴല്ലൂര്‍ 1

മാലൂര്‍ 1

മുഴക്കുന്ന് 1

പേരാവൂര്‍ 1

തില്ലങ്കേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

തലശ്ശേരി നഗരസഭ 1

മട്ടന്നൂര്‍ നഗരസഭ 1

അഴീക്കോട് 1

ധര്‍മ്മടം 1

കൂടാളി 1

മാലൂര്‍ 2

മുഴപ്പിലങ്ങാട് 1

പരിയാരം 1

ഉളിക്കല്‍ 1

വേങ്ങാട് 5

കോഴിക്കോട്

ജില്ലയില്‍ ഇന്ന് 932 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവായത്. 42 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 874 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7130 പേരെ പരിശോധനക്ക് വിധേയരാക്കി. 13.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10724 ആയി. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1153 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

വിദേശത്ത് നിന്ന് എത്തിയവര്‍  -  3

കോഴിക്കോട് കോര്‍പ്പറേഷന്‍ - 2

കോട്ടൂര്‍ - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 13

ഫറോക്ക് - 7

കൊടുവള്ളി - 1

കോട്ടൂര്‍ - 2

കോഴിക്കോട് - 1

കുന്ദമംഗലം - 1

മാവൂര്‍ - 1

ഉറവിടം വ്യക്തമല്ലാത്തവര്‍  -  42

അഴിയൂര്‍ - 1

ചാത്തമംഗലം - 1

ഏറാമല - 2

ഫറോക്ക് - 2

കടലുണ്ടി - 9

കിഴക്കോത്ത് - 1

കോടഞ്ചേരി - 1

കൊടിയത്തൂര്‍ - 1

കൊടുവള്ളി - 2

കോട്ടൂര്‍ - 1

കോഴിക്കോട് കോര്‍പ്പറേഷന്‍ - 11

കുറ്റ്യാടി - 1

മരുതോങ്കര - 1

മാവൂര്‍ - 1

മുക്കം - 1

പേരാമ്പ്ര - 2

പെരുവയല്‍ - 1

പുതുപ്പാടി - 1

തിരുവമ്പാടി - 1

വടകര - 1

കോട്ടയം

കോട്ടയം ജില്ലയില്‍ 332 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 331 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്.  ഒരു ആരോഗ്യ പ്രവര്‍ത്തകയും ഇതില്‍ ഉള്‍പ്പെടുന്നു.  സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാളും രോഗബാധിതനായി. 

പുതിയതായി 3860 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 179  പുരുഷന്‍മാരും 117 സ്ത്രീകളും 36  കുട്ടികളും ഉള്‍പ്പെടുന്നു. അറുപതു വയസിനു മുകളിലുള്ള 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

191 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 6937 പേരാണ് ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 19859  പേര്‍ കോവിഡ് ബാധിതരായി. 12888 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17877 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-38

ഏറ്റുമാനൂര്‍ -27

ചങ്ങനാശേരി,

ഈരാറ്റുപേട്ട -24

മുണ്ടക്കയം, ആര്‍പ്പൂക്കര -14

പാമ്പാടി-13, കുമരകം-12

കുറിച്ചി-11

നെടുംകുന്നം-10 

മണര്‍കാട്, കാണക്കാരി-8

വെച്ചൂര്‍, തലയാഴം, വിജയപുരം -7

ഉഴവൂര്‍-6

വൈക്കം, വെള്ളൂര്‍, കൂരോപ്പട, അയ്മനം-5

തിരുവാര്‍പ്പ്, വാഴൂര്‍, മറവന്തുരുത്ത്, പാലാ, കൂട്ടിക്കല്‍, മാടപ്പള്ളി, 

തലയോലപ്പറമ്പ് -4

കാഞ്ഞിരപ്പള്ളി, വാഴപ്പള്ളി, മീനച്ചില്‍, പനച്ചിക്കാട്, രാമപുരം, 

ഉദയനാപുരം, ചിറക്കടവ്,  പാറത്തോട്,ഞീഴൂര്‍-3

കടുത്തുരുത്തി, പൂഞ്ഞാര്‍ തെക്കേക്കര, തൃക്കൊടിത്താനം, ടി.വി പുരം, 

നീണ്ടൂര്‍, ഭരണങ്ങാനം, കിടങ്ങൂര്‍, തിടനാട്, അയര്‍ക്കുന്നം-2

കറുകച്ചാല്‍, കങ്ങഴ, കോരുത്തോട്, അതിരമ്പുഴ, വെള്ളാവൂര്‍, വാകത്താനം, മുത്തോലി, എരുമേലി, മൂന്നിലവ് -1

ആലപ്പുഴ

ആലപ്പുഴ ജില്ലയിൽ837 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  7പേർ   വിദേശത്തു നിന്നും 16പേർമറ്റ്  സംസ്ഥാനങ്ങളിൽനിന്നും   എത്തിയതാണ് . .809പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.5 പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല  . 436 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 19521പേർ രോഗ മുക്തരായി. 7459 പേർ ചികിത്സയിൽ ഉണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com