ADVERTISEMENT

തിരുവനന്തപുരം∙ ഡയാലിസിസ് സെന്ററുകളിലും അർബുദ ചികിൽസ കേന്ദ്രങ്ങളിലും അണുബാധ നിയന്ത്രണം ശക്തിപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ്. ഡയാലിസിസ് ചെയ്യുന്നവരിലും അർബുദ രോഗികളിലും കോവിഡ് ബാധിച്ചുള്ള മരണനിരക്ക് കൂടുതലാണെന്ന നിരീക്ഷണത്തെ തുടർന്നാണിത്. കോവിഡ് ബാധിതരായി മരിച്ചവരിൽ കൂടുതൽ പേർക്കും രക്തസമ്മർദവും പ്രമേഹവും ബാധിച്ചിരുന്നതായും ഓഗസ്റ്റിലെ മരണങ്ങൾ അവലോകനം ചെയ്യുന്ന റിപ്പോർട്ടിലുണ്ട്. 

സംസ്ഥാനത്ത് കോവിഡ് മൂലം ഓഗസ്റ്റിൽ 223 മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 116 പേർക്കും (46%) അധിക രക്തസമ്മർദം ഉണ്ടായിരുന്നു. 120 പേർക്ക് പ്രമേഹവും ബാധിച്ചിരുന്നു.15 ക്യാൻസർ രോഗികളും ഡയാലിസിസും മറ്റും ചെയ്തിരുന്ന 54 പേരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. തിരുവനന്തപുരം ജില്ലയിൽ ഡയാലിസിസ് സെന്ററുകളിൽനിന്നും അർബുദ ചികിത്സ കേന്ദ്രങ്ങളിൽനിന്നും രോഗം പിടിപെട്ട നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനാലാണു കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. 

ഓഗസ്റ്റ് മാസത്തിലെ കോവിഡ് മരണങ്ങൾ സംബന്ധിച്ചുള്ള അവലോകന റിപ്പോർട്ട് പ്രകാരം പുരുഷന്മാരിലാണു മരണനിരക്ക് കൂടുതൽ. 223ൽ 157 പേർ പുരുഷന്മാരും 66 പേർ സ്ത്രീകളുമാണ്. തിരുവനന്തപുരം(34) കൊല്ലം(31) ജില്ലയിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ടു ചെയ്തത്. 252 മരണങ്ങളാണ് ഓഗസ്റ്റിൽ സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്തതെങ്കിലും കോവിഡ് മൂലം 223 മരണമേ ഉണ്ടായിട്ടുള്ളൂവെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.

English Summary : Covid death rate spike among men

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com