ADVERTISEMENT

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ പ്രസി‍ഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് നടത്തിയ ഇന്ത്യാവിരുദ്ധ പരാമാർശത്തിനെതിരെ ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡന്‍.

‘പ്രസിഡന്റ് ട്രംപ് ഇന്ത്യയെ മലിനമെന്നു വിളിച്ചു. സുഹൃത്തുക്കളെക്കുറിച്ചു സംസാരിക്കേണ്ടത് ഇങ്ങനെയല്ല, കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോള വെല്ലുവിളികൾ പരിഹരിക്കേണ്ടത് ഇങ്ങനെയല്ല. കമല ഹാരിസും ഞാനും നമ്മുടെ പങ്കാളിത്തത്തെ വളരെയധികം വിലമതിക്കുന്നു. ഞങ്ങളുടെ വിദേശനയത്തിൽ ആദരവു തിരികെ നൽകും’– ജോ ബൈഡൻ ട്വീറ്റ് ചെയ്തു.

ഇരുവരും തമ്മിലുള്ള സംവാദത്തിനിടെ വായു മലിനീകരണത്തെക്കുറിച്ചു സൂചിപ്പിക്കവെ, ‘ഇന്ത്യയിലേക്കു നോക്കൂ, അത് മലിനമാണ് വായു മലിനമാണ് എന്നർഥം’– എന്നായിരുന്നു ട്രംപ് പറഞ്ഞത്. പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നു യുഎസ് പിൻമാറിയതിനെ ന്യായീകരിച്ച ട്രംപ്, ഇന്ത്യയും ചൈനയും റഷ്യയും വായുമലിനീകരണം കുറയ്ക്കാൻ ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. എന്നാൽ, അധികാരത്തിലെത്തിയാൽ പാരിസ് ഉടമ്പടിയിൽ തിരികെ ചേരുമെന്ന് ജോ ബൈഡൻ വ്യക്തമാക്കി.

English Summary: "Not How You Talk About Friends": Joe Biden As Trump Calls India "Filthy"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com