മണിമുഴക്കുന്നതും പാത്രത്തില്‍ കൊട്ടുന്നതുമല്ല ഹിന്ദുത്വം: ബിജെപിയെ വെല്ലുവിളിച്ച് ഉദ്ധവ്

modi-uddhav-3
നരേന്ദ്ര മോദി, ഉദ്ധവ് താക്കറെ
SHARE

മുംബൈ∙ ബിജെപിയെ വെല്ലുവിളിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ. ധൈര്യമുണ്ടെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ മറിച്ചിടാനാണ് ഉദ്ധവിന്റെ െവല്ലുവിളി. അധികാരമേറ്റതു മുതല്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമം നടക്കുന്നുന്നുണ്ട്. അനാവശ്യമായി സര്‍ക്കാരിനെ ആക്രമിക്കുന്നവര്‍ തങ്ങളുടെ കരുത്തറിയും. ഇന്ത്യ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്വകാര്യസ്വത്തല്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

വിജയദശമി സന്ദേശത്തിലാണ് ഉദ്ധവ് താക്കറെയുടെ പ്രസ്താവന. മോദിക്കെതിരെയും ഗവർണർ ഭഗത് സിങ് കോഷിയാരിക്കെതിരെയും ഉദ്ധവ് പരോക്ഷവിമര്‍ശനം ഉന്നയിച്ചു. മണിമുഴക്കുന്നതും പാത്രത്തില്‍ കൊട്ടുന്നതുമല്ല തന്റെ ഹിന്ദുത്വമെന്നും ശിവസേനയുടെ ഹിന്ദുത്വത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയിൽ ആരാധനാലയങ്ങൾ തുറക്കാൻ വൈകുന്നതിൽ ഉദ്ധവ് താക്കറെയ്ക്ക് ഗവർണർ കത്തെഴുതിയിരുന്നു. ശിവസേനാ അധ്യക്ഷനായ ഉദ്ധവ്, ഹിന്ദുത്വവാദം ഉപേക്ഷിച്ചു മതനിരപേക്ഷവാദിയായോ എന്ന പരിഹാസമുൾപ്പെടെയായിരുന്നു കത്തിൽ. ഇതിനാണ് ഞായറാഴ്ച ഉദ്ധവ് മറുപടി നൽകിയത്. ആർഎസ്‌എസ് തലവൻ മോഹൻ ഭഗവത് ഞായറാഴ്ച നടത്തിയ പ്രസംഗം കേൾക്കണമെന്നും ഉദ്ധവ് ഉപദേശിച്ചു.

‘ഹിന്ദുത്വം എന്നാൽ പൂജ മാത്രമല്ല എന്നാണ് മോഹൻ ഭഗവത് പറഞ്ഞത്. അതിനാൽ കറുത്ത തൊപ്പി ധരിച്ച് നമ്മുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയും മതനിരപേക്ഷവാദിയെന്ന് വിളിക്കുകയും ചെയ്യുന്ന ആളുകൾ ഭഗവത്തിന്റെ പ്രസംഗം ശ്രദ്ധിക്കണം. അദ്ദേഹത്തെ (ഗവർണർ) വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന ആളുകൾ കറുത്ത തൊപ്പി ധരിക്കുക. നിങ്ങൾക്ക് തലച്ചോറുണ്ടെങ്കിൽ, മോഹൻ ഭഗവതിനെ പിന്തുടരുക.’ – ഉദ്ധവ് താക്കറെ പറഞ്ഞു.

English Summary: Shiv Sena’s Hindutva not about ‘clanging pots, utensils,’ Uddhav Thackeray to BJP on secularism jibe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA