ADVERTISEMENT

കൊല്ലം∙ വീടിന്റെ സൺ ഷെയ്ഡിൽ കയറി കരിക്കിടാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ യുവാവ് മരിച്ചു. ചവറ തേവലക്കര കോയിവിള പുത്തൻ സങ്കേതം മഠത്തിൽ കിഴക്കതിൽ പരേതനായ ഓമനക്കുട്ടന്റെ മകൻ സന്തോഷ് കുമാർ (32) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് നാലരയോടെ സമീപവാസിയുടെ നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺ ഷെയ്ഡിൽ നിന്നും വീഴുകയായിരുന്നു. ആഴമേറിയ കിണറ്റിൽ പതിച്ച സന്തോഷിനെ വൈകിട്ട് അഞ്ചരയോടെയാണ് കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടർന്ന് അഗ്നിരക്ഷാസേനയും പൊലീസും എത്തിയാണ് പുറത്തെടുത്തത്.

ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നിർമാണത്തൊഴിലാളിയായിരുന്നു. ഭാര്യ: പൊന്നു. മാതാവ്: സരസ്വതി. മക്കൾ: സായി കൃഷ്ണൻ, ശ്രാവണി കൃഷ്ണൻ.

English Summary: Youth Died at Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com