ADVERTISEMENT

മുംബൈ ∙ വീട്ടിൽനിന്നു ലഹരിമരുന്ന് കണ്ടെടുത്തതിനെ തുടർന്നു ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശിനെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കരിഷ്മ ഇപ്പോൾ എവിടെയാണെന്ന് അറിയാൻ കഴിയാത്തതിനാൽ അവരുടെ വീട്ടുവാതിൽക്കൽ നോട്ടിസ് പതിച്ചു. കരിഷ്മയെ മുൻപും എൻസിബി ചോദ്യം ചെയ്തിരുന്നു.

ലഹരിമരുന്നു കേസിൽ ചോദ്യംചെയ്യലിനു വിധേയരായ നടിമാർക്കു ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്ന് എൻസിബി പറഞ്ഞു. നടിമാരായ ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ തുടങ്ങിയവരെയാണു ചോദ്യം ചെയ്തത്. ലഹരിമരുന്ന് ഉപയോഗിക്കാറില്ല എന്നായിരുന്നു നടിമാരുടെ മൊഴി. വാട്സാപ് ചാറ്റുകളിൽ എഴുതിയിരുന്ന മാൽ, വീഡ്, ഹാഷ്, ഡൂബ് തുടങ്ങിയ വാക്കുകൾ വിവിധ സിഗരറ്റുകളെ ഉദ്ദേശിച്ചായിരുന്നു എന്നാണു ദീപികയും മാനേജറായ കരിഷ്മയും മൊഴി നൽകിയത്.

English Summary: Deepika Padukone's Manager Summoned By Narcotics Control Bureau

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com