ADVERTISEMENT

ഭോപാൽ ∙ മധ്യപ്രദേശിൽ ഭരണം നഷ്ടപ്പെടാൻ കാരണക്കാരനും കൂടുമാറി ബിജെപിയിലെത്തിയ യുവനേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രസംഗ വിഡിയോ പങ്കുവച്ച് കോൺഗ്രസ്. ഉപതിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ‘കോൺഗ്രസിന് വോട്ടു ചെയ്യണമെന്ന്’ ജനങ്ങളോടു സിന്ധ്യ ആഹ്വാനം ചെയ്ത നാക്കുപിഴയുടെ വിഡിയോ ആണ് കോൺഗ്രസും ട്വിറ്റർ ഉപയോക്താക്കളും വ്യാപകമായി പങ്കുവച്ചത്.

ഗ്വാളിയർ ധാബ്രയിലെ റാലിയിലാണു സിന്ധ്യയ്ക്കു നാക്കു പിഴച്ചത്. ഇവിടെ സ്ഥാനാർഥിയായ മന്ത്രി ഇമർതി ദേവിക്കു വേണ്ടി വോട്ടു ചോദിക്കാനാണു സിന്ധ്യ എത്തിയത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥ് ‘ഐറ്റം’ എന്നു വിളിച്ച് അധിക്ഷേപിച്ച ബിജെപി നേതാവ് കൂടിയാണ് ഇമർതി. പ്രസംഗത്തിനിടയിൽ തന്റെ സ്വതസിദ്ധ ശൈലിയിൽ കൈകളുയർത്തി ‘നവംബർ മൂന്നിന് വോട്ടിങ് യന്ത്രത്തിലെ കൈപ്പത്തി ചിഹ്നത്തിൽ അമർത്തുക, കോൺഗ്രസിന്റെ വിജയം ഉറപ്പാക്കുക...’ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴാണു സിന്ധ്യയ്ക്ക് അബദ്ധം മനസ്സിലായത്.

ഉടനെ ‘ജനങ്ങൾ താമര ചിഹ്നത്തിൽ വോട്ട് ചെയ്ത് കോൺഗ്രസിനെ ഒഴിവാക്കുക’ എന്നു തിരുത്തിപ്പറയുകയും ചെയ്തു. ഏതാനും സെക്കൻഡുകൾ നീണ്ട വിഡിയോയുടെ ഭാഗം മധ്യപ്രദേശിലെ കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു. ‘സിന്ധ്യാജി, മധ്യപ്രദേശിലെ ജനം കൈപ്പത്തി ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തുമെന്ന് നിങ്ങൾക്ക് ഉറപ്പ് തരുന്നു’ എന്ന കുറിപ്പോടെയാണു കോൺഗ്രസ് വിഡിയോ പങ്കിട്ടത്. ശനിയാഴ്ച നടന്ന ചടങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഖൻഡ്വയിലെ ബിജെപി സ്ഥാനാർഥിയുടെ പ്രചാരണത്തിൽ ഇമർതി ദേവിയും ‘കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്ന്’ പറഞ്ഞിരുന്നു.

English Summary: Scindia asks voters to 'push hand symbol button; faux pas video goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com