ADVERTISEMENT

നോയിഡ∙ ശുചീകരണ തൊഴിലാളിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയും 2 പെൺമക്കളും അറസ്റ്റിൽ. മോർനയിലെ പാർക്കിലെ ബെഞ്ചിൽ അനിൽ കുമാറിനെ (50) കഴിഞ്ഞ ദിവസം രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അമിത മദ്യപാനമാണ് മരണ കാരണമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ശ്വാസംമുട്ടിയാണ് മരിച്ചതെന്നു പിന്നീടു വ്യക്തമായി.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യ പൈക ദേവി, പ്രായപൂർത്തിയാകാത്ത 2 മക്കൾ എന്നിവരെ അറസ്റ്റ് ചെയ്തു. ഷാൾ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പൈക ദേവി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അമിത മദ്യപാനം ഉൾപ്പെടെയുള്ള കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. 

English Summary: Wife, Teenage Daughters Strangle Man With Dupatta After Suffering Years of Abuse in Noida

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com