തണ്ടർബോൾട്ട് വല മുറുക്കി; 4 വർഷത്തിനിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 8 മാവോയിസ്റ്റുകൾ

Maoist-Encounter
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം വനത്തിൽനിന്നു പുറത്തെത്തിക്കുന്ന തണ്ടർബോൾട്ട് സേന. ഫയൽചിത്രം: മനോരമ
SHARE

പാലക്കാട് ∙ നാലു വർഷത്തിനിടെ പെ‍ാലീസുമായുള്ള ഏറ്റുമുട്ടലിൽ കേരളത്തിൽ കെ‍ാല്ലപ്പെട്ടത് 8 മാവേ‍ായിസ്റ്റ് പ്രവർത്തകർ. സംഘടനാ കേന്ദ്രകമ്മിറ്റി അംഗവും കമാൻഡറും ഉൾപ്പെടെയുള്ളവരാണ് ഇല്ലാതായത്. സംഘടനാതലത്തിലും സാമ്പത്തികമായും മാവേ‍ായിസ്റ്റുകൾ കടുത്ത പ്രതിസന്ധി നേരിടുമ്പേ‍ാഴാണു പടിഞ്ഞാറത്തറയിൽ ഒരാൾകൂടി കെ‍ാല്ലപ്പെട്ടതെന്നതു ശ്രദ്ധേയം.

ആദ്യഘട്ടത്തിൽ പെ‍ാലീസും മാവേ‍ായിസ്റ്റുകളും പലയിടത്തായി നേർക്കുനേർ വെടിവയ്പുവരെ ഉണ്ടായെങ്കിലും ആൾനാശം സംഭവിച്ചിരുന്നില്ല. പെ‍ാലീസിന്റെ തണ്ടർബോൾട്ട് സേന നടപടി കടുപ്പിച്ചതേ‍ാടെ കരുളായിയിൽ 2016 നവംബർ നാലിനുണ്ടായ നേരിട്ടുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പുസ്വാമി (ദേവരാജ്), അജിത (കാവേരി) എന്നിവർ കെ‍ാല്ലപ്പെട്ടു. കുപ്പുസ്വാമിയുടെ തലയ്ക്കു ഛത്തീസ്ഗഡ് പൊലീസ് 10 ലക്ഷവും ജാർഖണ്ഡ് പൊലീസ് 7 ലക്ഷവും ഇനാം പ്രഖ്യാപിച്ചിരുന്നു.

2019 മാർച്ചിൽ വൈത്തിരി റിസേ‍ാർട്ടിലുണ്ടായ ഏറ്റുമുട്ടലിൽ സി.പി.ജലീൽ കെ‍ാല്ലപ്പെട്ടു. ജലീലിനെ ഏകപക്ഷീയമായി വെടിവച്ചുകെ‍ാന്നുവെന്ന് ആരേ‍ാപണമുയർന്നു. കഴിഞ്ഞവർഷം ഒക്ടേ‍ാബർ 28, 29 തീയതികളിൽ അട്ടപ്പാടി മഞ്ചക്കണ്ടി ഊരിനുസമീപം പെ‍ാലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഭവാനി ദളം കമാൻഡറും മുതിർന്ന നേതാവുമായ മണിവാസകം, ശ്രീനിവാസൻ, അജിത, കാർത്തിക് എന്നിവരാണു മരിച്ചത്.

മഞ്ചക്കണ്ടി ഏറ്റുമുട്ടൽ ഏകപക്ഷീയമെന്ന് ആരേ‍ാപിച്ചു പ്രതിപക്ഷവും വിവിധ സംഘടനകളും രംഗത്തെത്തി. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണവും ക്രൈംബ്രാ‍ഞ്ച് അന്വേഷണവും ഇനിയും പൂർത്തിയായിട്ടില്ല.. മഞ്ചക്കണ്ടിക്ക് കനത്ത തിരിച്ചടി നൽകുമെന്നു മാവേ‍ായിസ്റ്റ് പച്ഛിമഘട്ട പ്രത്യേക സംരക്ഷണസമിതിയും സംഘടനയുടെ ദേശീയ ഘടകവും മുന്നറിയിപ്പ് നൽകിയതോടെ പെ‍ാലീസ് അതീവ ജാഗ്രതയിലായിരുന്നു.

സംഭവത്തിന് ഒരുവർഷം തികഞ്ഞ് നാലുദിവസം പിന്നിട്ടപ്പേ‍ാഴാണു ബാണാസുര വനത്തിലെ ഏറ്റുമുട്ടൽ. കർണാടകയിലും തമിഴ്നാട്ടിലും നിരന്തരം കടുത്ത നടപടികൾ നേരിട്ടതേ‍ാടെ ആദിവാസി കേ‍ാളനികൾ കേന്ദ്രീകരിച്ചു സുഗമമായി പ്രവർത്തിക്കാൻ ലക്ഷ്യമിട്ടു കേരളത്തിൽ സജീവമായ സംഘടനയ്ക്കു പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെന്നാണു നേതൃത്വത്തിന്റെയും പൊലീസിന്റെയും വിലയിരുത്തൽ.

ഊരുകൾ കേന്ദ്രീകരിച്ചു കൃത്യവും ശക്തവുമായ സാമൂഹിക പ്രശ്നം ഉയർത്തികെ‍ാണ്ടുവന്ന് സ്വാധീനമുറപ്പിക്കുന്നതിൽ പരാജയപ്പെട്ടതായി സംഘടനാരേഖയും വ്യക്തമാക്കുന്നു. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മലയാളിയായ രൂപേഷിനെയും ഭാര്യ ഷൈനയെയും കേ‍ായമ്പത്തൂരിൽനിന്ന് അറസ്റ്റ് ചെയ്തതേ‍ാടെയാണ് നീക്കങ്ങൾക്ക് തിരിച്ചടി ആരംഭിച്ചത്.

സൈലന്റ് വാലി ഒ‍ാഫിസ്, നിറ്റ ജലാറ്റിൻ, വിദേശ ഭക്ഷണശാലകൾ എന്നിവയ്ക്കെതിരെയുള്ള തുടർച്ചയായ ആക്രമണങ്ങളോടെ പൊലീസും ശക്തമായി രംഗത്തെത്തി. സംസ്ഥാന നക്സൽവിരുദ്ധ സേന അരീക്കേ‍ാട് കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചു. നേരിട്ടുള്ള ഏറ്റുമുട്ടലുകൾക്കു മുൻപ് അട്ടപ്പാടിയിലും വയനാട്ടിലും നിലമ്പൂരിലും മാവേ‍ായിസ്റ്റുകളുടെ സന്ദർശനവും സംഘർഷവും കെട്ടുകഥയെന്ന മട്ടിലായിരുന്നു പല ഉന്നത ഉദ്യേ‍ാഗസ്ഥരുടെയും നിരീക്ഷണം. 

English Summary: 8 Maoists killed in police encounters in last 4 years in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA