ADVERTISEMENT

കൊച്ചി∙ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ കള്ളപ്പണം വെ‌ളുപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അതേസമയം, ആദ്യ 3 ദിവസങ്ങളിൽ അദ്ദേഹം ചോദ്യംചെയ്യലിനോടു സഹകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കസ്റ്റഡി നീട്ടാൻ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് കൊച്ചി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ അപേക്ഷ നൽകും.

2019 ഏപ്രിലില്‍ എത്തിയ നയതന്ത്ര ബാഗേജ് പരിശോധനയില്ലാതെ കടത്തിവിടാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നും ഇതില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ അറിയിച്ചിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ കള്ളപ്പണമായി ലഭിച്ച കമ്മിഷന്‍ വെളുപ്പിക്കാന്‍ ശിവശങ്കര്‍ കൂട്ടുനിന്നോ എന്നും അന്വേഷണമുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ പെന്നാര്‍ ഇന്‍ഡസ്ട്രീസിന് ലൈഫ് മിഷന്‍റെ കരാര്‍ നല്‍കുന്നതില്‍ ശിവശങ്കറും സ്വപ്നയും ഇടപെട്ടെന്ന വിവരവും ഇഡി ഇന്ന് കോടതിയെ അറിയിച്ചേക്കും.

Content Highlight: M Sivasankar, Customs, Enforcement Directorate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com