ADVERTISEMENT

കോട്ടയം∙ തോക്ക് ലൈസന്‍സ് പുതുക്കാനെത്തിയ ആളുടെ കയ്യിൽ നിന്നു വെടിപൊട്ടി. ഉദ്യോഗസ്ഥർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോട്ടയം തഹസിൽദാരുടെ ഓഫിസിലാണ് ഇന്നു ഉച്ചയ്ക്ക് 12നു വെടിപൊട്ടിയത്. തോക്ക് ലൈസൻസ് പുതുക്കാൻ തഹസിൽദാരെ കാണാൻ എത്തിയ ആളുടെ കൈവശമിരുന്ന തോക്ക് പൊട്ടുകയായിരുന്നു.

കോട്ടയം തെള്ളകം മാടപ്പാട്ട് ബോബൻ തോമസിന്റെ കൈവശമിരുന്ന പിസ്റ്റളാണു പൊട്ടിയത്. തഹസിൽദാരുടെ മുറിക്കു മുന്നിലാണു സംഭവം. തോക്ക് പരിശോധിക്കാനായി തഹസില്‍ദാരുടെ മുറിയിലേക്ക് കയറാൻ കാത്തു നിൽക്കുന്നതിനിടെയാണു സംഭവം. സംഭവത്തിൽ പൊലീസ് കേസെടുത്തു.

English Summary: Gun was fired from the hand of a man who had come to renew his license

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com