തദ്ദേശ തിരഞ്ഞെടുപ്പു സംവരണം: 87 ഹർജികൾ ഹൈക്കോടതി തള്ളി

kerala-high-court
SHARE

കൊച്ചി∙ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിഗണിച്ച 87 ഹർജികൾ ഹൈക്കോടതി തള്ളി. തുടർച്ചയായി മൂന്നാം തവണയും സംവരണ വാർഡുകളായി നിർണയിക്കപ്പെട്ടതിന് എതിരെയുള്ളതായിരുന്നു ഹർജികൾ.

തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെടുപ്പു തീയതികൾ പ്രഖ്യാപിച്ച ശേഷം എത്തിയ ഹർജികൾ പരിഗണിക്കുന്നത് ശരിയല്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് ഹർജികൾ തള്ളിയത്. ഹൈക്കോടതി ഇടപെടൽ തിരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിന് ഇടയാക്കും എന്ന നിലപാടാണ് കമ്മിഷൻ കോടതിയിൽ സ്വീകരിച്ചത്. 

മൂന്നാം തവണയും തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് അധ്യക്ഷ സ്ഥാന സംവരണങ്ങൾ നിശ്ചയിക്കപ്പെട്ടതിനെതിരെ കോടതിയിലെത്തിയ ഹർജികൾ പരിഗണിച്ച് 10 തദ്ദേശ സ്ഥാപനങ്ങളിലെ സംവരണം കഴിഞ്ഞയാഴ്ച കോടതി റദ്ദാക്കിയിരുന്നു. ഇവിടെ പുതിയ സംവരണക്രമം നിശ്ചയിക്കാനുള്ള പുനർ വിജ്ഞാപനം കമ്മിഷൻ പുറപ്പെടുവിച്ചിരുന്നു. സമാനമായ 129 ഹർജികൾ പരിഗണനയ്ക്കിരിക്കെയാണ് 87 ഹർജികൾ പരിഗണനയ്ക്കെത്തിയത്. 

English Summary: Kerala High Court Dismisses Plea on local body election 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE