ADVERTISEMENT

കൊച്ചി∙ തദ്ദേശതിരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ഥി പട്ടികയില്‍ അര്‍ഹമായ പ്ര‌ാതിനിധ്യം വേണമെന്ന യൂത്ത് കോണ്‍ഗ്രസിന്‍റെ ആവശ്യത്തോട് മുഖം തിരിച്ച് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കേണ്ടവരുടെ പട്ടികയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നേരിട്ടെത്തിയെങ്കിലും അനുഭാവപൂര്‍ണമായ പ്രതികരണമായിരുന്നില്ല ലഭിച്ചത്.

എറണാകുളം ജില്ലയിലെ വിവിധ തദ്ദേശ വാര്‍ഡുകളിലേക്കായി 130 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് കൈമാറിയത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം സീറ്റുകളിലേക്കും ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം അനുകൂലമായിരുന്നില്ല. എറണാകുളം ജില്ലാ പഞ്ചായത്തില്‍ പത്തു ഡിവിഷനുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പേരു നല്‍കിയിരുന്നു. ഇതില്‍ നെടുമ്പാശേരി ഡിവിഷന്‍റെ കാര്യത്തില്‍ മാത്രമാണ് ജില്ലാ നേതൃത്വം അനുഭാവപൂര്‍വമായ സമീപനം സ്വീകരിച്ചിട്ടുള്ളത്.

അഡ്വക്കേറ്റ് പി.ബി. സുനീറാണ് ഇവിടെ സാധ്യത കല്‍പിക്കപ്പെടുന്നത്. എന്നാല്‍ സീറ്റ് വിട്ട് നല്‍കാന്‍ ഐ ഗ്രൂപ്പ് തയാറായിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ടിറ്റോ ആന്‍റണിക്ക് വേണ്ടി വൈപ്പിന്‍ ഡിവിഷനും, സംസ്ഥാന സെക്രട്ടറി ജിന്‍ഷാദ് ജിനാസിനു വേണ്ടി കടുങ്ങല്ലൂര്‍ ഡിവിഷനും ചോദിച്ചെങ്കിലും നല്‍കാനാവില്ലെന്ന നിലപാടിലാണ് ജില്ലാ നേതാക്കള്‍.

വൈപ്പിനില്‍ കെ.ആര്‍. സുഭാഷും കടുങ്ങല്ലൂരില്‍ അബ്ദുല്‍ മുത്തലിബ്ബുമാണ് ജില്ലാ നേതൃത്വത്തിന്‍റെ പട്ടികയിലുള്ളത്. മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് യുവാക്കള്‍ക്ക് സീറ്റ് കൊടുക്കാനാവില്ലെന്നാണ് കൊച്ചി കോര്‍പറേഷനിലേക്ക് അഞ്ചു സീറ്റുകളില്‍ പേരുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ ഡിവിഷനുകള്‍ മാത്രമാണ് ലഭിക്കാന്‍ സാധ്യത.

Content Highlights: Local body elections, Youth Congress, Shafi Parambil, Ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com