ADVERTISEMENT

കോഴിക്കോട്∙ ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭ സുരേന്ദ്രന്‍ മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ സന്ദര്‍ശിച്ചു. തന്നെ രാഷ്ട്രീയ രംഗത്തേക്ക് കൈപിടിച്ചുയർത്തിയ ആളെന്ന നിലയിൽ അദ്ദേഹം കേരളത്തിൽ എത്തിയപ്പോൾ സന്ദർശിക്കാൻ പോയതാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. 

സൗഹൃദ സന്ദര്‍ശനമാണെന്ന് പറഞ്ഞ ശോഭ കൂടുതല്‍ കാര്യങ്ങള്‍  പിന്നീട് വെളിപ്പെടുത്താമെന്ന് അറിയിച്ചു. കേരളത്തിനകത്ത് ഒരു പഞ്ചായത്ത് മെമ്പർ പോലും ഇല്ലാതിരുന്ന കാലത്താണ് ബിജെപിയുടെ പ്രവർത്തന രംഗത്തേക്കു കടന്നുവന്നത്. സ്ഥാനമോഹിയായിരുന്നെങ്കില്‍ ബിജെപി പ്രവര്‍ത്തകയായി 35 വർഷത്തോളം നിൽക്കില്ലായിരുന്നെന്നും ശോഭ സുരേന്ദ്രൻ മറുപടി നല്‍കി. 

English Summary : Shobha Surendran meets Mizoram governor PS Sreedharan Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com