ADVERTISEMENT

ഭോപാൽ∙ രാഷ്ട്രീയ ജനതാദൾ (ആർജെഡി)  യുവനേതാവ് തേജ്വസി യാദവിനെ പുകഴ്ത്തി ബിജെപി നേതാവ് ഉമാഭാരതി. ‘തേജ്വസി വളരെ നല്ല കുട്ടിയാണ്, പക്ഷെ ഭരണപരിചയമോ അനുഭവസമ്പത്തോ ഇല്ല. പ്രായമാകുമ്പോൾ ബിഹാർ ഭരിക്കാം. എന്നാൽ ബിഹാർ ഇത്തവണ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

മഹാസഖ്യം അധികാരത്തിൽ വന്നിരുന്നെങ്കിൽ കാര്യങ്ങൾ കൈവിട്ടേനേ. അധികാരം ലഭിച്ചിരുന്നെങ്കിൽ കടിഞ്ഞാൺ ലാലു പ്രസാദ് യാദവിന്റെ കയ്യിൽ ആകുമായിരുന്നു. അദ്ദേഹം ബിഹാറിനെ ‘ജംഗിൾ രാജി’ലേക്കു നയിക്കുമായിരുന്നു’. ഉമാഭാരതി പറഞ്ഞു. ഭോപാലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ഉമാഭാരതി തേജ്വസി യാദവിനെ പുകഴ്ത്തിയത്.

മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥിനെയും ഉമാഭാരതി പ്രശംസ കൊണ്ട് മൂടി. കമൽനാഥ് തനിക്ക് മൂത്ത സഹോദരനെ പോലെയാണെന്നും വളരെ തന്ത്രപരമായാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഉമാഭാരതി പറഞ്ഞു. 

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ‍ഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നേരിയ ഭൂരിപക്ഷത്തോടെയാണ് എൻഡിഎ സഖ്യം ഭരണം നിലനിർത്തിയത്. 243 അംഗ സഭയിൽ എൻഡിഎ 125 സീറ്റുകൾ നേടി(122 സീറ്റാണ് കേവലഭൂരിപക്ഷം). ആർജെഡി നയിക്കുന്ന മഹാസഖ്യം 110 സീറ്റുകളിൽ വിജയിച്ചു. 75 സീറ്റുകൾ നേടി തേജസ്വി യാദവിന്റെ ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയും ചെയ്തു.

English Sumamry: Tejashwi Yadav "Very Good Boy, Can Lead When Older": Uma Bharti

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com