ADVERTISEMENT

തിരുവനന്തപുരം∙ ഭരണഘടനാ സ്ഥാപനമായ സിഎജിയെ കടന്നാക്രമിച്ച് ധനമന്ത്രി തോമസ് ഐസക്. സിഎജി തയാറാക്കിയിരിക്കുന്ന കിഫ്ബിയെപ്പറ്റിയുള്ള കരട് റിപ്പോര്‍ട്ട് അട്ടിമറിയുടെ ഭാഗമാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഓഫിസുമായി എജിക്ക് സൗഹൃദബന്ധമുണ്ടെന്നും സര്‍ക്കാരിനെതിരെ കേസ് പോകാന്‍ ചിലര്‍ ഗൂഡാലോചന നടത്തിയെന്നും തോമസ് ഐസക് ആരോപിച്ചു.

രാജ്യത്തെ ഭരണഘടനാസ്ഥാപനത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്ത കിഫ്ബി റിപ്പോര്‍ട്ട് അട്ടിമറിയുടെ ഭാഗമാണെന്നാണ് ഐസക്  ആരോപിച്ചത്. മസാല ബോണ്ട് അടക്കമുള്ള വായ്പകള്‍ ഭരണഘടന വിരുദ്ധമെന്ന സിഎജിയുടെ കരട് റിപ്പോര്‍ട്ടാണ് ആക്ഷേപത്തിന് അടിസ്ഥാനം. വായ്പയുടെ ഭരണഘടനാ സാധുതയെപ്പറ്റി ഒരു ചോദ്യം പോലും എജി ചോദിച്ചില്ലെന്നും ഐസക് ആരോപിച്ചു.

പ്രതിപക്ഷനേതാവ് നിയമസഭയില്‍ ഉന്നയിച്ച ആരോപണം സിഎജി റിപ്പോര്‍ട്ടില്‍ വന്നതോടെ ഒരു അവിശുദ്ധ കൂട്ടുകെട്ടാണെന്നാണ് ഐസക്ക് ആരോപിക്കുന്നത്. കരട് റിപ്പോര്‍ട്ടില്‍ തന്നെ കിഫ്ബിക്കെതിരെയുള്ള നീക്കം തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക എന്ന രാഷ്ട്രീയമാണ് റിപ്പോര്‍ട്ട് അന്തിമമാകും മുന്‍പേ ഐസക് സ്വീകരിക്കുന്നത്.

English Summary : Finance Minister TM Thomas Isaac against CAG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com