ADVERTISEMENT

കോട്ടയം∙ ജില്ലാ പഞ്ചായത്ത് സീറ്റു തർക്കത്തിൽ ഇടഞ്ഞുനിന്ന മുസ്‌ലീം ലീഗിനെ അനുനയിപ്പിച്ചു. ഉമ്മൻ ചാണ്ടിയുടെ വീട്ടിൽ മുസ്‌ലീം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിയിലുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇരുവരുമായി പി.കെ. കുഞ്ഞാലിക്കുട്ടി ഫോണിൽ സംസാരിച്ചു. 

ലീഗിന് അടുത്ത തിരഞ്ഞെടുപ്പിൽ എരുമേലി ഡിവിഷൻ നൽകും. യോഗത്തിന്റെ മിനിറ്റ്സിൽ ഇക്കാര്യം എഴുതിച്ചേർക്കും. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ ഇക്കുറി കൂടുതൽ സീറ്റുകൾ നൽകും. കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ എരുമേലി സീറ്റാണ് ലീഗ് ചോദിച്ചത്. ഇല്ലെന്ന് അറിയിച്ചതോടെ ലീഗ് 5 സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നു. 

Content Highlights: Muslim League, Kottayam, Local Body Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com