തിരഞ്ഞെടുപ്പ് പ്രചരണത്തിന് കാശില്ല; കൂപ്പണ്‍ അടിച്ച് നല്‍കി കെപിസിസി

SHARE

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിനു പുറമെ ചില്ലറ നോട്ടും കൂടി കൊടുത്താലേ കോണ്‍ഗ്രസ് ഇക്കുറി രക്ഷപ്പെടൂ. അത്രയ്ക്ക് സാമ്പത്തിക പ്രതിസന്ധിയിലാണ് പാര്‍ട്ടിയെന്ന് നേതൃത്വം. കാശില്ലാത്തത് കാരണം പ്രചാരണച്ചെലവ് കണ്ടെത്താന്‍ സ്ഥാനാര്‍ഥികള്‍ക്കു കൂപ്പണ്‍ അടിച്ചു നല്‍കിയിരിക്കുകയാണ് കെപിസിസി.   

നൂറ് മുതല്‍ രണ്ടായിരം രൂപയുടെ വരെ കൂപ്പണുകളുണ്ട്. വിറ്റ് കിട്ടുന്ന കാശെടുത്ത് പുട്ടടിക്കാമെന്ന് ആരും കരുതേണ്ട. കാരണം ഒാരോ വാര്‍ഡിലേക്കും ചെലവിനുള്ള കൂപ്പണേ ഉള്ളൂ. ഗ്രാമപഞ്ചായത്ത് വാര്‍ഡിന് അന്‍പതിനായിരം രൂപ, നഗരസഭ വാര്‍ഡിന് ഒരു ലക്ഷം, കോര്‍പറേഷന്‍ ഡിവിഷന് രണ്ട് ലക്ഷം. ഇതിനു പുറമെ സ്ഥാനാര്‍ഥികള്‍ക്ക് മുപ്പതിനായിരം മുതല്‍ അന്‍പതിനായിരം രൂപയുടെ കൂപ്പണ്‍ വേറെ നല്‍കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കുമുണ്ട് ചെലവിനായി അഞ്ചുലക്ഷം രൂപയുടെ കൂപ്പണ്‍. ബക്കറ്റ് പിരിവുപോലെ നടത്തി ആളുകളെ വെറുപ്പിക്കരുതെന്ന് പ്രത്യേക നിര്‍ദേശമുണ്ട്.

കൂപ്പണുകള്‍ താഴെത്തട്ടില്‍ എത്തിച്ചുകഴിഞ്ഞു. ഭരണത്തിന്റെ സ്വാധീനത്തില്‍ ബിജെപിയും എല്‍ഡിഎഫും പണമൊഴുക്കുമ്പോള്‍ സംഭാവന സ്വീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കെപിസിസി ജില്ലാ കമ്മിറ്റികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പ്രത്യേകം ഒാര്‍മപ്പെടുത്തുന്നു.

English Summary : Congress lack fund for election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ