യുപിയിൽ വിഷമദ്യം കഴിച്ച് 6 പേർ മരിച്ചു; 15 പേർ ആശുപത്രിയിൽ

liquor
പ്രതീകാത്മക ചിത്രം
SHARE

പ്രയാഗ്‌രാജ് ∙ ഉത്തർപ്രദേശിൽ വിഷമദ്യം കഴിച്ച് 6 പേർ മരിച്ചു. 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി അമിലിയ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഷാപ്പിൽനിന്നും പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചവരാണ് മരിച്ചത്.

സംഭവത്തെത്തുടർന്ന് ഷാപ്പ് നടത്തിയിരുന്ന സ്ത്രീയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തു. പോസ്റ്റുമോർട്ടത്തിനു ശേഷമേ യഥാർഥ കാരണം വ്യക്തമാകൂ. മദ്യം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മദ്യം കടത്തിയതുമായി ബന്ധപ്പെട്ട് മദ്യഷാപ്പ് ഉടമകൾക്കെതിരെ മുൻപും നിരവധി കേസുണ്ടായിരുന്നു. ഇവർക്ക് മൂന്ന് ഷാപ്പുകളുണ്ടെന്നു പൊലീസ് പറഞ്ഞു.

Content highlights: 6 dead, 15 hospitalised in UP, after consuming illicit  liquor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA