ADVERTISEMENT

ചെന്നൈ∙ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനത്തിനും, ബിജെപി ഭാരവാഹി യോഗത്തിലും പങ്കെടുക്കുന്നതിനായി ചെന്നൈയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി  അമിത് ഷായ്ക്കു നേരെ പ്ലക്കാര്‍ഡു വലിച്ചെറിഞ്ഞു. വിമാനത്താവളത്തിനു പുറത്തെ റോഡിലിറങ്ങി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് സംഭവം.

എന്നാൽ പ്ലക്കാര്‍ഡ് അമിത് ഷായുടെ മേൽ വീണില്ല. പ്ലക്കാര്‍ഡ് വലിച്ചെറിഞ്ഞയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നംഗനെല്ലൂര്‍ സ്വദേശി ദുരൈരാജിനെയാണ് (60) കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് സൂചന.

English Summary: 60-year-old throws placard at Amit Shah in Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com