നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം തുടരും: എഐഎഡിഎംകെ

amit-shah-chennai
അമിത് ഷാ ചെന്നൈയിലെത്തിയപ്പോൾ
SHARE

ചെന്നൈ∙ അടുത്ത വർഷാദ്യം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള എഐഎഡിഎംകെ സഖ്യം തുടരുമെന്ന് ഭരണകക്ഷി ചീഫ് കോർഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ.പനീർസെൽവം. നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യം തുടരും. ഞങ്ങൾ 10 വർഷത്തെ സദ്ഭരണം നൽകിയിട്ടുണ്ട്. 2021 ലെ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ സഖ്യം വിജയിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തമിഴ്‌നാട് എപ്പോഴും പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി പറഞ്ഞു. കേന്ദ്രമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു പനീർസെൽവത്തിന്റെ പ്രഖ്യാപനം.

കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്തതിൽ തമിഴ്‌നാട് സർക്കാരിനെ പ്രശംസിച്ച അമിത് ഷാ, കേന്ദ്രത്തിന്റെ റാങ്കിംഗ് പ്രകാരം ഈ വർഷം രാജ്യത്ത് ഏറ്റവും മികച്ച ഭരണം നടത്തുന്നത് തമിഴ്നാട് ആണെന്നും പറഞ്ഞു. കോവിഡിനെ നിയന്ത്രിക്കുന്നതിൽ പളനിസാമിയെയും പനീർസെൽവത്തെയും അഭിനന്ദിക്കുന്നു. തമിഴ്‌നാടിന്റെ വീണ്ടെടുക്കൽ നിരക്ക് ഉയർന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിൽ പത്തുവർഷത്തെ ഭരണകാലത്ത് തമിഴ്‌നാടിനായി എന്തു ചെയ്തതെന്ന് വ്യക്തമാക്കാൻ ഡിഎംകെ തയ്യാറാണോ? കുടുംബ രാഷ്ട്രീയം കളിക്കുന്നവരെ ആളുകൾ ഒരു പാഠം പഠിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനത്തിനും, ബിജെപി ഭാരവാഹി യോഗത്തിലും പങ്കെടുക്കുന്നതിനായി ചെന്നൈയിലെത്തിയതായിരുന്നു അദ്ദേഹം.

English Summary: Alliance With BJP To Continue, Says AIADMK As Amit Shah Visits Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA