ശബ്ദരേഖ ഗൂഢാലോചന; ബാർ കോഴയിൽ ഏത് അന്വേഷണവും നേരിടാം: ചെന്നിത്തല

SHARE

തിരുവനന്തപുരം ∙ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ സിപിഎം ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്വപ്നയും എം.ശിവശങ്കറും കിണഞ്ഞു ശ്രമിക്കുന്നു.  സര്‍ക്കാരും പൊലീസും ഒത്തുകളിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സ്വർണക്കടത്ത് കേസും ലഹരിമരുന്ന് കച്ചവടത്തെ കുറിച്ചുള്ള അന്വേഷണവും അട്ടിമറിക്കാൻ സർക്കാരും സിപിഎമ്മും ശ്രമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കേസിൽ കുടുങ്ങുമെന്ന് മനസ്സിലായപ്പോഴാണ് കേസ് അട്ടിമറിക്കാൻ സിപിഎമ്മും സർക്കാരും ചേർന്ന് സംഘടിത നീക്കം നടത്തിയത്.

അഴിമതിക്കെതിരെയുള്ള ഇടതുമുന്നണി സമരം ജനത്തെ കബളിപ്പിക്കാനാണ്. സ്വർണക്കടത്ത് കേസിൽ തന്റെ പങ്ക് വെളിവാകുമെന്ന് വന്നപ്പോഴാണ് അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി തിരിഞ്ഞത്. മുഖ്യമന്ത്രിയുടെ സ്വരം മാറിയതു സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ്.

ബാർ കോഴക്കേസിൽ ഏത് അന്വേഷണത്തെ നേരിടാനും തയാറാണ്. ബിജു രമേശിന്റെ പഴയ വെളിപ്പെടുത്തലിലാണ് ഇപ്പോഴത്തെ അന്വേഷണം. കേസെടുത്ത് നിശബ്ദനാക്കാമെന്ന് കരുതേണ്ട. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. രണ്ടുതവണ അന്വേഷിച്ച് തള്ളിയതുമാണ്. ബിജു രമേശി‍ന്‍റെ ശബ്ദരേഖ വ്യാജമെന്നു തെളിഞ്ഞതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

English Summary : Ramesh Chennitrhala press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA