സ്ഥിരം അധ്യക്ഷനില്ലാത്തത് വെല്ലുവിളി, പാർട്ടി ദുർബലമെന്ന് അംഗീകരിക്കണം: കപിൽ സിബൽ

kapil-sibal
കപിൽ സിബൽ
SHARE

ന്യൂഡൽഹി ∙ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് മുതിർന്ന നേതാവ് കപില്‍ സിബല്‍. പാര്‍ട്ടി ദുര്‍ബലമായെന്ന് അംഗീകരിക്കണം. കോണ്‍ഗ്രസ് ബിജെപിക്ക് ബദല്‍ അല്ലാതായി. ഒന്നര വര്‍ഷമായി കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷനില്ലാത്തത് വെല്ലുവിളിയാണെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് രാഷ്ട്രീയ സ്വേച്ഛാധിപതികളാണ്. പാർട്ടി എന്താണെന്ന് ജനങ്ങൾക്കിടയിലിറങ്ങി അവരെ ബോധ്യപ്പെടുത്തിയില്ലെങ്കിൽ മാറ്റങ്ങൾ ഉണ്ടാകില്ല. 18 മാസമായി ഒരു സ്ഥിരം അധ്യക്ഷൻ പോലുമില്ലാത്ത പാർട്ടിയാണിത്. എന്തുകൊണ്ട് തോൽക്കുന്നു എന്ന് അംഗങ്ങൾക്കിടയിൽ ചർച്ച പോലും നടക്കാത്ത സാഹചര്യത്തിൽ എങ്ങനെയാണ് നല്ല പ്രതിപക്ഷമാകാൻ സാധ്യമാകുക എന്നും അദ്ദേഹം ചോദിച്ചു. 

ബിഹാര്‍ നിയമസഭാ തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കപില്‍ സിബൽ രംഗത്ത് വന്നിരുന്നു‍. പ്രശ്നങ്ങള്‍ എന്താണെന്ന് പാര്‍ട്ടിക്ക് അറിയാമെങ്കിലും ഉത്തരങ്ങളെ തിരിച്ചറിയാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. പാര്‍ട്ടിയില്‍ പ്രതികരിക്കാന്‍ വേദിയില്ലാത്തത് കൊണ്ടാണ് ആശങ്ക പരസ്യമാക്കുന്നതെന്നും അദ്ദേഹം അന്നു തുറന്നടിച്ചിരുന്നു.

English Summary : 'Congress is not effective opposition at the moment': Kapil Sibal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA