ADVERTISEMENT

ന്യൂഡൽഹി ∙ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മാനേജ്മെന്‍റുകള്‍ ആവശ്യപ്പെടുന്ന ഫീസ് നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജി. വിദ്യാർഥികളെ സംബന്ധിച്ച് വിധി നിർണായകമാകും. ശനിയാഴ്ചയാണു ഹർജി സമർപ്പിച്ചത്. അടിയന്തരമായി പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.

മാനേജ്മെന്റുകൾ ആവശ്യപ്പെട്ട ഉയർന്ന ഫീസ് വിദ്യാർ‍ഥികളെ അറിയിക്കണമെന്ന കോടതി നിർദേശപ്രകാരം പ്രവേശന പരീക്ഷാ കമ്മിഷണർ വിജ്ഞാപനം ഇറക്കിയിരുന്നു.18 കോളജുകളിൽ മാനേജ്മെന്റ് ആവശ്യപ്പെട്ട വാർഷിക ഫീസ് അറിയിച്ചായിരുന്നു വിജ്ഞാപനം.

മറ്റുള്ള കോളജുകൾ ആവശ്യപ്പെടുന്നതു പോലെ 11 മുതൽ 20 ലക്ഷം രൂപ വരെ വാർഷിക ഫീസ് ആവശ്യപ്പെടുന്നില്ലെന്നും ഈ അധ്യയന വർഷം ഫീസായി 7.65 ലക്ഷം മതിയെന്നും 4 ക്രിസ്‌ത്യൻ മാനേജ്‌മെന്റ്‌ കോളജുകൾ അറിയിച്ചിട്ടുണ്ട്. ഫീസ് വർധനയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചിരുന്നു. 

English Summary : Kerala government approches Supreme Court over HC verdict in Medical fee hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com