ഡൽഹിയിൽ തോക്കുമായി ബൈക്കിലെത്തി; യുവതിയുടെ സ്വർണമാല കവർന്ന് രക്ഷപ്പെട്ടു

Robbery
SHARE

ന്യൂഡൽഹി ∙ തോക്കുമായി എത്തിയ യുവാവ്, സ്ത്രീയുടെ മാല കവർന്ന ശേഷം രക്ഷപ്പെട്ടു. കിഴക്കൻ ഡൽഹിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെയാണ് സംഭവം. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന സ്ത്രീയുടെ മാലയാണ് കവർന്നത്. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ബൈക്കിലെത്തിയ രണ്ടു പേരിലൊരാൾ സ്ത്രീയുടെ സമീപത്തേക്ക് എത്തി മാല കവർന്ന ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. യുവാവിന്റെ ഒരു കയ്യിൽ തോക്കും മറ്റേ കയ്യിൽ ഹെൽമറ്റും ഉണ്ടായിരുന്നതായി സമീപത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. 

English Summary: Man with Gun snatches woman's gold chain in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA