ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ എല്‍ഡിഎഫ് വീണ്ടും സമരത്തിന്. 25ന് തദ്ദേശ ഭരണ കേന്ദ്രങ്ങളില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തെ വികസന പദ്ധതികള്‍ സ്തംഭിപ്പിക്കുകയാണെന്നും അതിന്റെ തുടര്‍ച്ചയാണ് കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു.

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കുറ്റകരമായ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഇഡിയും ഭാഗമായെന്ന് സിപിഎം ആരോപിച്ചു. ഇത് വ്യക്തമാക്കുന്നതാണ് സ്വപ്ന സുരേഷിന്റെ ശബ്ദരേഖ സംബന്ധിച്ച് ഇഡിയുടേതായി ചില മാധ്യമങ്ങളില്‍ വന്ന പ്രതികരണം. ശബ്ദരേഖ ഇഡിയുടെ വിശ്വാസ്യത തകര്‍ക്കാനെന്നുള്ള വാദം പരിഹാസ്യമാണ്.

ബിജെപിയും കോണ്‍ഗ്രസും പറയുന്നത് അതേപോലെ ആവര്‍ത്തിക്കുകയാണ് ഇഡി. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇഡി ശ്രമിച്ചെന്ന വെളിപ്പെടുത്തലാണ് സ്വപ്നയുടെ ശബ്ദരേഖയില്‍. അത് ഔദ്യോഗികമായി നിഷേധിക്കാന്‍ ഇതുവരെ ഇഡിക്ക് സാധിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

English Summary: LDF strike against central agencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com