ADVERTISEMENT

കശ്മീർ∙ അനധികൃത മണൽ ഖനനം നടക്കുന്ന സ്ഥലം സന്ദർശിക്കുന്നതിൽ നിന്ന് പ്രദേശിക ഭരണകൂടം തന്നെ തടഞ്ഞുവെന്ന് പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹ്ബൂബ മുഫ്തി. ജമ്മു കശ്മീരിലെ വിഭവങ്ങൾ കൊള്ളയടിക്കപ്പെടുമ്പോൾ, കേന്ദ്ര സർക്കാർ തങ്ങളെ അവഹേളിക്കുകയാണെന്ന് അവർ ട്വീറ്റ് ചെയ്തു.

‘പ്രാദേശിക ഭരണകൂടം റമ്പിയാര സന്ദർശിക്കുന്നതിൽ നിന്ന് തടഞ്ഞു. അനധികൃത ടെണ്ടറുകളിലൂടെ മണൽ പുറത്തേക്ക് കടത്തുകയും പ്രദേശവാസികൾക്കു സ്ഥലത്തു വിലക്കേർപ്പെടുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ ഭൂമിയും വിഭവങ്ങളും സർക്കാർ കൊള്ളയടിക്കുകയാണ്. അത് ഞങ്ങളെ അവഹേളിക്കുകയല്ലാതെ മറ്റൊന്നുമല്ല’– അവർ ട്വീറ്റ് ചെയ്തു.

‘മണല്‍ മാഫിയ പകൽ വെളിച്ചത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഞങ്ങൾ മിണ്ടാതിരിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ഒരു നേതാവെന്ന നിലയിൽ, ഈ ആവലാതികൾ വിശദീകരിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. എന്നാൽ ബിജെപി എന്റെ അവകാശങ്ങൾ ലംഘിക്കുകയും ‘സുരക്ഷ’ എന്ന മറവിൽ എന്റെ നീക്കങ്ങളെ തടയുകയും ചെയ്യുന്നു. ജമ്മു കശ്മീർ തുറന്ന ജയിലായി മാറി’ – അവർ ആരോപിച്ചു.

English Summary: Mehbooba Mufti stopped from visiting Rambiara Nalla, alleges Jammu-Kashmir ‘turned into open air prison’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com