യുഎസ്സിലെ ഷോപ്പിങ് മാളിൽ വെടിവയ്പ്; 8 പേർക്ക് പരുക്ക്, ആക്രമി രക്ഷപ്പെട്ടു

wisconsin-gun-shooting
വിസ്കോൻസിനിലെ മാളിനു പുറത്ത് വെടിവയ്പ്പുണ്ടായതിനെ തുടർന്ന് പൊലീസ് സുരക്ഷ ശക്തമാക്കുന്നു. Image. SCOTT OLSON / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP
SHARE

വാഷിങ്ടൻ ∙ യുഎസ് വിസ്കോൻസിനിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവയ്പ്പിൽ 8 പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. അക്രമം നടത്തിയയാൾ കടന്നു കളഞ്ഞെന്നും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നു പൊലീസ് അറിയിച്ചു. വിസ്കോൻസിനിലെ വോവറ്റോസ മേഫെയർ മാളിൽ വെടിവയ്പ്പ് നടന്നതായി എഫ്ബിഐയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

20നും 30നും ഇടയിൽ പ്രായമുള്ള പുരുഷനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അക്രമണം അരങ്ങേറുമ്പോൾ മാളിലുണ്ടായിരുന്ന ജീവനക്കാർ ആ കെട്ടിടത്തിനുള്ളിൽ അഭയം തേടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

English Summary :8 Injured In Shooting At US Mall In Wisconsin, Gunman Missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA