പാർലമെന്റ് അംഗങ്ങൾക്കായി ബഹുനില ഫ്ലാറ്റുകൾ; പ്രധാനമന്ത്രി 23ന് ഉദ്ഘാടനം ചെയ്യും

narendra-modi
നരേന്ദ്ര മോദി (Photo Courtesy - PIB)
SHARE

ന്യൂഡൽഹി ∙ പാർലമെന്റ് അംഗങ്ങൾക്കായി നിർമിച്ച ബഹുനില ഫ്ലാറ്റുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 23 ന് രാവിലെ 11 ന് വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഉദ്ഘാടനം. ലോക്സഭാ സ്പീക്കർ ഓം ബിർളയും ചടങ്ങിൽ പങ്കെടുക്കും. 80 വർഷത്തിലേറെ പഴക്കമുള്ള എട്ട് പഴയ ബംഗ്ലാവുകൾ, 76 ഫ്ളാറ്റുകൾ നിർമ്മിക്കുന്നതിനായി പുനർനിർമ്മിക്കുകയാണു ചെയ്തത്. കോവിഡിന്റെ ആഘാതം വകവയ്ക്കാതെ, അനുവദനീയമായ ചെലവിൽ നിന്ന് 14 ശതമാനം ലാഭിക്കുകയും സമയബന്ധിതമായി ഫ്ലാറ്റുകളുടെ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു.

ഊർജ കാര്യക്ഷമമായ എൽഇഡി ലൈറ്റുകൾ, വെളിച്ചം നിയന്ത്രിക്കുന്നതിനുള്ള സെൻസറുകൾ, കുറഞ്ഞ വൈദ്യുതി ഉപഭോഗ സംവിധാനമുള്ള (വിആർവി) എയർ കണ്ടീഷണറുകൾ എന്നിവ ഉൾപ്പെടെ നിരവധി ഹരിത സൗഹൃദ സാമഗ്രികൾ കെട്ടിട നിർമാണത്തിന് ഉൾപ്പെടുത്തിയിട്ടുണ്ട്. ജലസംരക്ഷണത്തിനുള്ള  ഉപകരണങ്ങൾ, മഴവെള്ള സംഭരണ ​​സംവിധാനം, സൗരോർജ്ജ പ്ലാന്റ് എന്നിവയും ഇതിന്റെ ഭാഗമാണ്.

English Summary: Prime Minister Narendra Modi to inaugurate multi-storeyed flats for Members of Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA