രാജീവ് വധക്കേസിലെ പ്രതികളുടെ മോചനം: ഗവർണർക്ക് കത്തയച്ച് വിജയ് സേതുപതി

vijay-sethupathi-nalini-perarival
വിജയ് സേതുപതി, നളിനി, പേരറിവാൾ അമ്മയോടൊപ്പം
SHARE

ചെന്നൈ ∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 7 പേരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കു കത്തയച്ച് നടൻ വിജയ് സേതുപതി. വിഷയത്തിൽ ഗവർണർക്ക് അന്തിമ തീരുമാനം എടുക്കാമെന്നും അന്വേഷണ ഏജൻസിയുടെ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീംകോടതി കഴിഞ്ഞ വർഷം അറിയിച്ചതു കത്തിൽ ചൂണ്ടിക്കാട്ടി. 

കേസിൽ നേരിട്ടു പങ്കില്ലാതിരുന്നിട്ടും 19 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളനെ വിട്ടയയ്ക്കണമെന്നു വിജയ് സേതുപതി, സംവിധായകരായ ഭാരതിരാജ, വെട്രിമാരൻ, അമീൻ, പാ രഞ്ജിത്, പൊൻവണ്ണൻ, മിഷ്കിൻ, നടൻമാരായ സത്യരാജ്, പ്രകാശ് രാജ്, പേരറിവാളന്റെ മാതാവ് അർപുതമ്മാൾ എന്നിവർ പങ്കെടുത്ത ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. ഗവർണറോട് ഇക്കാര്യം അഭ്യർഥിക്കുന്ന വിഡിയോയും പങ്കുവച്ചു. 

English Summary :Vijay Sethupathi asks for mercy for 7 accused in Rajiv Gandhi assassination case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA