പഞ്ചനക്ഷത്ര സംസ്കാരം ഉപേക്ഷിക്കാതെ വിജയിക്കില്ല; വിമര്‍ശിച്ച് ഗുലാം നബി

ghulam-nabi-azad
ഗുലാം നബി ആസാദ് (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി∙ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. ‘പഞ്ചനക്ഷത്ര സംസ്കാരം’ ഉപേക്ഷിക്കാതെ പാര്‍ട്ടിക്ക് രക്ഷയില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടവര്‍ നേതൃത്വത്തില്‍ വരണം. നേതാക്കള്‍ക്ക് താഴെത്തട്ടിലെ ബന്ധങ്ങള്‍ നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം കോണ്‍ഗ്രസിന് നേതൃപ്രതിസന്ധിയില്ലെന്നും പരാതികളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാന്‍ ഉചിതമായ വേദികളുണ്ടെന്നും സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിച്ചു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് കഴിഞ്ഞ ദിവസം മുതിർന്ന നേതാവ് കപില്‍ സിബൽ രംഗത്തെത്തിയിരുന്നു‍. കോണ്‍ഗ്രസ് ബിജെപിക്ക് ബദല്‍ അല്ലാതായി. ഒന്നര വര്‍ഷമായി കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷനില്ലാത്തത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ എന്താണെന്ന് പാര്‍ട്ടിക്ക് അറിയാമെങ്കിലും ഉത്തരങ്ങളെ തിരിച്ചറിയാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. പാര്‍ട്ടിയില്‍ പ്രതികരിക്കാന്‍ വേദിയില്ലാത്തത് കൊണ്ടാണ് ആശങ്ക പരസ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് രാഷ്ട്രീയ സേഛാധിപതികളാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

English Summary: '5-star culture among leaders stopping Congress from winning elections': Ghulam Nabi Azad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA