ഒരു വൃക്കയുമായി ജീവിതം; ഒടുവിൽ മരണത്തിന് കീഴടങ്ങി നടി ലീന ആചാര്യ

leena
ലീന ആചാര്യ (ചിത്രം സമൂഹ മാധ്യമം)
SHARE

മുംബൈ∙ നടി ലീന ആചാര്യ അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ക്ലാസ് ഓഫ് 2020, സേത് ജി എന്നീ പരിപാടികളിലെ അഭിനേതാവായിരുന്നു. ലീന രോഗബാധിതയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് നടൻ ആയുഷ് ആനന്ദ് പറഞ്ഞു. നടിയുടെ സഹോദരൻ കഴിഞ്ഞ ദിവസമാണ് അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തിത്. കുറച്ചു വർഷങ്ങളായി അസുഖം അലട്ടുന്നുണ്ടായിരുന്നു. അമ്മ ദാനം നൽകിയ ഒരു വൃക്കയുമായാണ് ജീവിച്ചിരുന്നതെന്നും ആയുഷ് പറഞ്ഞു. എപ്പോഴും ഉത്സാഹത്തോടെ മാത്രം കണ്ടിരുന്ന അവരുടെ വിയോഗം കനത്ത നഷ്ടമാണെന്നും ആയുഷ് പറഞ്ഞു. വിവിധ മേഖലയിലുള്ളവർ അനുശോചനം രേഖപ്പെടുത്തി. 

Content highlights: Actress Leena Acharya passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA