4,000 കോടിയുടെ അഴിമതി: കർണാടകയിൽ മുൻ കോൺഗ്രസ് മന്ത്രി അറസ്റ്റിൽ

roshan-baig
റോഷൻ ബെയ്ഗ് (Photo: Twitter, @rroshanbaig)
SHARE

ബെംഗളൂരു∙ 4,000 കോടി രൂപയുടെ ഐ-മോണിറ്ററി അഡ്വൈസറി (ഐ‌എം‌എ) അഴിമതിയുമായി ബന്ധപ്പെട്ട് കർണാടകയിലെ മുൻ കോൺഗ്രസ് മന്ത്രി റോഷൻ ബെയ്ഗിനെ സിബിഐ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി റോഷനെ സിബിഐ ‍ഞായറാഴ്ച വിളിച്ചുവരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതിയിൽ ഹാജരാക്കിയ റോഷനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കേസിൽ സർക്കാർ ഉദ്യോഗസ്ഥർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെ നേരത്തെ സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു. കർണാടക ആസ്ഥാനമായുള്ള ഐഎംഎയും സഹ സ്ഥാപനങ്ങളും ചേർന്ന് വൻ ലാഭം വാഗ്ദാനം ചെയ്ത് നിരവധി ആളുകളെ കബളിപ്പിച്ചുവെന്നാണ് കേസ്.

English Summary: CBI arrests former Congress minister Roshan Baig in IMA scam case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA