ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 90,95,807 ആയി. ഒറ്റ ദിവസം 501 പേർ ‌മരിച്ചതോടെ ആകെ മരണം 1,33,227.

നിലവിൽ വിവിധ ആശുപത്രികളിലായി 4,40,962 പേർ ചികിത്സയിലാണ്. 24 മണിക്കൂറിൽ 43,493 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തർ 85,21,617. രാജ്യത്ത് രോകമുക്തി റേറ്റ് 93.68 ശതമാനമാണ്. 

ശനിയാഴ്ച മാത്രം 10,75,326 സാംപിളുകൾ പരിശോധിച്ചു. ഇതോടെ രാജ്യത്ത് ആകെ 13,17,33,134 സാംപിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.

കേസുകൾ കൂടുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ ശക്തമായ നിയന്ത്രണങ്ങളിലേക്കാണ് പോകുന്നത്. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ഡൽഹിയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവരിൽനിന്ന് ഈടാക്കുന്ന പിഴത്തുക 2000 രൂപയായി വർധിപ്പിച്ചു. 

English Summary :India’s Covid-19 tally reaches 9.09 million; recovery rate at 93.68%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com