കോവിഡിന്റെ രണ്ടാം മരുന്നിന് യുഎസ് അനുമതി; ട്രംപ് സ്വീകരിച്ചത് ഈ മരുന്ന്

US President Donald Trump White House
ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ (ഫയൽ ചിത്രം)
SHARE

വാഷിങ്ടൻ∙ കോവിഡ് ബാധിച്ചവർക്ക് അടിയന്തര സാഹചര്യത്തിൽ നൽകാനുള്ള രണ്ടാമത്തെ മരുന്നിന് യുഎസിന്റെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അനുമതി. കോവിഡ് ബാധിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പരീക്ഷണാടിസ്ഥാനത്തിൽ നൽകിയത് ഈ ആന്റിബോഡി മരുന്നായിരുന്നു. റീജനറോൺ ഫാർമസ്യൂട്ടിക്കൽസ് ആണ് മരുന്ന് വികസിപ്പിച്ചത്.

കോവിഡ് ചെറിയ തോതിൽതൊട്ട് മിതമായി വരെ ബാധിച്ചവർക്കാണ് ആശുപത്രിവാസം ഒഴിവാക്കാനും സ്ഥിതി മോശമാകാതിരിക്കാനും ഈ മരുന്ന് നൽകുന്നത്. ഒരു തവണയാണ് നൽകുക. മുതിർന്നവരിലും 12 വയസ്സിനു മുകളിലുള്ള കുട്ടികളിലും ഇവ ഉപയോഗിക്കുന്നതിനാണ് അനുമതി. കുറഞ്ഞത് 40 കിലോയിൽ അധികം ഭാരമുള്ളവരായിരിക്കണം.

അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാൻ അനുമതി നൽകിയെങ്കിലും മരുന്നിന്റെ സുരക്ഷയെക്കുറിച്ചും ഫലത്തെക്കുറിച്ചും പരിശോധനകൾ ഇപ്പോഴും നടക്കുന്നുണ്ട്. കോവിഡിന്റെ രൂക്ഷത കുറയ്ക്കാൻ ഈ മരുന്നിന് കഴിയുമെന്ന് ആദ്യ പഠനങ്ങൾ വ്യക്തമാക്കുന്നു.

English Summary: FDA allows emergency use of antibody drug Trump received

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA