ADVERTISEMENT

തിരുവനന്തപുരം∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേത്(ഇഡി) കേരള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ബിജെപിയുടെ ഇംഗിതത്തിനനുസരിച്ചാണ് ഇഡി പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ഏജന്‍സിയുടേത് കേരള നിയമസഭയോടുള്ള അവഹേളനമാണെന്നും ഐസക് കൂട്ടിച്ചേർത്തു. 

ഇഡിയുടെ ജോലി ഭരണഘടന വ്യാഖ്യാനം ചെയ്യലല്ല. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഎജി തന്നെ ഇറങ്ങിയെന്നും മന്ത്രി ആരോപിച്ചു. കിഫ്ബിക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം. കിഫ്ബിക്ക് വായ്പയെടുക്കന്‍ ആർബിഐ അനുമതിയുണ്ട്. ആർബിഐക്ക് തെറ്റുപറ്റിയെന്നാണ് സിഎജി റിപ്പോര്‍ട്ടെന്നും ഐസക് പറഞ്ഞു.

അതേസമയം, കിഫ്ബിക്കെതിരെ ഇഡി അന്വേഷണം പ്രഖ്യാപിക്കുകയും മസാല ബോണ്ടിന്‍റെ വിശദാംശങ്ങള്‍ തേടി ആര്‍ബിഐയ്ക്ക് കത്തയയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ, ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടാനാകും സർക്കാരിന്റെ ശ്രമമെന്നാണ് വിലയിരുത്തൽ.

English Summary : Finance Minister Thomas Isaac slams ED

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com