ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് കാലത്ത് പൊതുഗതാഗത സൗകര്യം എല്ലാവർക്കും ലഭ്യമാക്കുന്നതിന് വേണ്ടി കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി. ഇതിനായി ഹോസ്പിറ്റൽ സ്പെഷൽ സർവീസ് ആരംഭിച്ചു.

ഹോസ്പിറ്റൽ സ്പെഷൽ സർവീസ് രാവിലെ 5.10ന് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽനിന്നു പുറപ്പെട്ട് പാരിപ്പള്ളി മെഡി. കോളജ് (രാവിലെ 6.30), ആലപ്പുഴ മെഡി. കോളജ് (രാവിലെ 8.00), ലേക്‌ഷോർ ആശുപത്രി (രാവിലെ 9.15) വഴി അമൃത ആശുപത്രിയിൽ എത്തിച്ചേരുന്ന വിധത്തിൽ സൂപ്പർഫാസ്റ്റ് സർവീസായാണ് ക്രമീകരിച്ചിരിക്കുന്നത്.

ഉച്ചതിരിഞ്ഞ് 2.40ന് അമൃത ആശുപത്രിയിൽനിന്നു തിരിച്ച് ലേക്‌ഷോർ ആശുപത്രി, ആലപ്പുഴ മെഡി. കോളജ്, പാരിപ്പള്ളി മെഡി. കോളജ്, തിരുവനന്തപുരം മെഡി. കോളജ് വഴി തിരുവനന്തപുരം സെന്‍ട്രൽ ബസ് സ്‌റ്റേഷനിൽ എത്തും. യാത്രക്കാർ ആവശ്യപ്പെട്ടാൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്നും കൂടുതൽ ഹോസ്പിറ്റൽ സർവീസ് ആരംഭിക്കാൻ തയാറാണെന്നു സിഎംഡി അറിയിച്ചു.

English Summary: KSRTC begins Hospital Special Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com