കോൺഗ്രസ് പിൻമാറി: കണ്ണൂരിൽ ഒരു വാർഡിൽ കൂടി സിപിഎമ്മിന് ഏകപക്ഷീയ വിജയം

cpm-logo
SHARE

കണ്ണൂർ∙ ജില്ലയിൽ ഒരു വാർഡിൽ കൂടി സിപിഎമ്മിന് ഏകപക്ഷീയ വിജയം. തലശ്ശേരി നഗരസഭയിലെ മമ്പള്ളിക്കുന്ന് വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചതോടെയാണു സിപിഎം സ്ഥാനാർഥി വിജയം ഉറപ്പിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രികയിൽ നാമനിർദേശകന്റെ ഒപ്പ് വ്യാജമാണെന്ന പരാതി വന്നതോടെ കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചു.

നാമനിർദേശകനായ കോൺഗ്രസ് അനുഭാവി പരാതി നൽകിയതു സിപിഎമ്മിന്റെ ഭീഷണിക്കു വഴങ്ങിയാണെന്നു കോൺഗ്രസ് ആരോപിച്ചു. സിപിഎം കോട്ടയായ മമ്പള്ളിക്കുന്നിൽ കഴിഞ്ഞ തവണ സിപിഎം 671, കോൺഗ്രസ് 96, ബിജെപി 65 എന്നതായിരുന്നു വോട്ടുനില. ഇത്തവണ ബിജെപിക്കു സ്ഥാനാർഥിയില്ല. ഇതോടെ എതിരില്ലാതെ എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ച വാർഡുകളുടെ എണ്ണം 16 ആയി.

Content Highlights: Local Elections Kannur, LDF, CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA