ADVERTISEMENT

ആലപ്പുഴ∙ കായംകുളത്ത് കോൺഗ്രസിലും സിപിഎമ്മിലും വിമതരുടെ പട. നഗരസഭയിലാണ് സീറ്റ് തർക്കത്തെ തുടർന്നാണ് ഇരുമുന്നണിയിലും വിമതർ ഏറിയത്. പാർട്ടിയിലെ ഒറ്റുകാർക്കെതിരെ പോരാട്ടം തുടരുമെന്ന് സീറ്റ് നഷ്ടപ്പെട്ട ഡിസിസി ഉപാധ്യക്ഷൻ യു. മുഹമ്മദ്‌ പ്രഖ്യാപിച്ചു.

ചെറിയ കക്ഷികളല്ല, ഉത്തരവാദിത്തപ്പെട്ട പാർട്ടി ഭാരവാഹികൾ തന്നെയാണ് കോൺഗ്രസ്‌ സ്ഥാനാർത്ഥികൾക്ക് ഭീഷണി. കായംകുളം നഗരസഭാ ഒന്നാം വാർഡിൽ ബ്ലോക് ജനറൽ സെക്രട്ടറി റഹീം ചീരാമത്താണ് വിമതൻ. മുൻ നഗരസഭ അധ്യക്ഷ അമ്പിളി സുരേഷ്  പതിനൊന്നാം വാർഡിലും, ബ്ലോക് ജനറൽ സെക്രട്ടറി ബിജു കണ്ണങ്കര 14ആം വാർഡിലും മത്സരിക്കുന്നു. മുൻ കൗണ്സിലറന്മാരായിരുന്ന യിരുന്ന പി.കെ. മസൂദും  ദിവാകരനും മത്സരത്തിനുണ്ട്.  

മണ്ഡലം വൈസ് പ്രസിഡന്റ് സുധീർ അജ്‌സലും നാമനിർദേശപത്രിക നൽകിയിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് നഗരസഭയിലെ യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് യു മുഹമ്മദിന് സീറ്റ് നൽകാഞ്ഞതിലുള്ള പ്രതിഷേധം. എൽഡിഎഫിന്റെ അഴിമതിക്ക് കൂട്ടുനിൽക്കുന്നവരാണ് തന്നെ തഴഞ്ഞതെന്നു മുഹമ്മദ്‌ ആരോപിച്ചു.

ഡിവൈഎഫ്ഐ നേതാക്കളായ നിസാർ 35ആം വാർഡിലും റിയാസ് താജ്  37ആം വാർഡിലുംവിമതരായി  മത്സരിക്കുന്നു. 36 ആം വാർഡിൽ സി. ബിജുവാണ് ഇടതുമുന്നണിക്ക് തലവേദന. ജില്ലയിലെ പ്രമുഖ നേതാക്കൾക്ക് കോവിഡ് രോഗം വന്നതോടെ വിമതരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾക്ക് കോൺഗ്രസിൽ വേഗം കുറവാണ്.

English Summary : Rebel candidates causing troble to LDF, UDF fronts in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com