ആശ്രിതനിയമനത്തിനു വേണ്ടി യുവാവ് പിതാവിനെ കൊലപ്പെടുത്തി

1200-crime-scene
പ്രതീകാത്മക ചിത്രം
SHARE

രാംഗർഹ്∙ ജാർഖണ്ഡിലെ രാംഗർഹിൽ ആശ്രിതനിയമനത്തിനായി തൊഴിൽരഹിതനായ യുവാവ് പിതാവിനെ കൊലപ്പെടുത്തി. സെൻട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡിലെ (സിസിഎൽ) ജോലിക്കാരനായ കൃഷ്ണ രാമിനെയാണ് (55) 35കാരനായ മൂത്തമകൻ കൊലപ്പെടുത്തിയത്. രാംഗർഹ് ജില്ലയിലെ ബർക്കകാനയിൽ സി‌സി‌എല്ലിന്റെ സെൻ‌ട്രൽ വർക്ക്‌ഷോപ്പിൽ ഹെഡ് സെക്യൂരിറ്റി ഗാർഡായിരുന്നു കൃഷ്ണ റാം. വ്യാഴാഴ്ച പുലർച്ചെ കഴുത്തിനു മുറിവേറ്റ് മരിച്ച നിലയിൽ കൃഷ്ണയെ കണ്ടെത്തുകയായിരുന്നു.

പ്രതി ബുധനാഴ്ച രാത്രി ബർക്കകാനയില്‍ വച്ച് കൃഷ്ണയുടെ കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സബ് ഡിവിഷനൽ പൊലീസ് ഓഫിസർ (എസ്ഡിപിഒ) പ്രകാശ് ചന്ദ്ര മഹ്തോ പറഞ്ഞു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും കൃഷ്ണയുടെ മൊബൈൽ ഫോണും സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. സി‌സി‌എല്ലിൽ ജോലി നേടുന്നതിനായി പിതാവിനെ കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. സി‌സി‌എല്ലിന്റെ വ്യവസ്ഥകൾ‌ പ്രകാരം ഒരു ജീവനക്കാരൻ തന്റെ സേവന കാലയളവിൽ മരിച്ചാൽ, ആ ജീവനക്കാരനെ ആശ്രയിച്ചിരുന്നയാൾക്ക് ജോലി നൽകും.

English Summary: Unemployed Man In Jharkhand Allegedly Kills Father To Get Job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA